LiveTV

Live

Sports

ഐ.പി.എൽ മൽസരങ്ങളെ യു.എ.ഇയിലേക്ക് സ്വാഗതം ചെയ്ത് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ്

അടുത്തമാസം 19 മുതൽ നവംബർ 10 വരെയാണ് യു.എ.ഇ ഐ.പി.എൽ പോരാട്ടങ്ങൾക്ക് വേദിയാവുക

ഐ.പി.എൽ മൽസരങ്ങളെ യു.എ.ഇയിലേക്ക് സ്വാഗതം ചെയ്ത് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ്

ഐ.പി.എൽ മൽസരങ്ങളെ യു.എ.ഇയിലേക്ക് സ്വാഗതം ചെയ്ത് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ്. ടൂർണമെന്റിന് എല്ലാ പിന്തുണയും നൽകുമെന്ന് ബോർഡ് ചെയർമാനും യു.എ.ഇ സഹിഷ്ണുതാകാര്യ മന്ത്രിയുമായ ശൈഖ് നഹ്‍യാൻ അറിയിച്ചു. അടുത്തമാസം 19 മുതലാണ് ഐ.പി.എൽ മൽസരങ്ങൾക്ക് യു.എ.ഇ വേദിയാവുക.

ഐ.പി.എൽ മൽസരങ്ങൾ യു.എ.ഇയിൽ സംഘടിപ്പിക്കാൻ ബി.സി.സി.ഐയുടെ അനുമതി പത്രം ലഭിച്ചതായി എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് വാർത്താ കുറിപ്പിൽ അറിയിച്ചു. അടുത്തമാസം 19 മുതൽ നവംബർ 10 വരെയാണ് യു.എ.ഇ ഐ.പി.എൽ പോരാട്ടങ്ങൾക്ക് വേദിയാവുക. അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിലെ കളിക്കളങ്ങളാണ് മൽസരങ്ങൾക്ക് സജ്ജമാവുന്നത്.

ദൈനംദിന ജീവിതം വരെ പ്രതിസന്ധിയിലായ ഇക്കാലത്ത് ഐ.പി.എൽ പോലൊരു ക്രിക്കറ്റ് മാമാങ്കത്തിന് വേദിയാകാൻ സാധിക്കുന്നതും, ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ രാജ്യത്തേക്ക് കൊണ്ടുവരാൻ കഴിയുന്നതും വലിയ പ്രധാന്യത്തോടെയാണ് യു.എ.ഇ നോക്കികാണുന്നതെന്ന് ശൈഖ് നഹ്യാൻ പറഞ്ഞു. യു.എ.ഇ ഇതുവരെ ആതിഥ്യമരുളിയ ഏറ്റവും വലിയ ക്രിക്കറ്റ് മേളയാക്കി ഐ.പി.എൽ മൽസരങ്ങളെ മാറ്റാൻ തങ്ങൾ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.