LiveTV

Live

Sports

ഗോവന്‍ യുവതാരം സ്വീഡൻ ഫെർണാണ്ടസ് ഇനി ഹൈദരാബാദ് എഫ് സിയില്‍

എഫ് സി ഗോവയുടെ റിസേർവ് ടീമിലെ അറ്റാക്കിംഗ് മിഡ്ഫീൽഡറായിരുന്നു സ്വീഡൻ.

ഗോവന്‍ യുവതാരം സ്വീഡൻ ഫെർണാണ്ടസ് ഇനി ഹൈദരാബാദ് എഫ് സിയില്‍

എഫ് സി ഗോവയുടെ യുവതാരം സ്വീഡൻ ഫെർണാണ്ടസിനെ ഹൈദരബാദ് എഫ് സി സൈൻ ചെയ്തു.‌ ഗോവയുടെ റിസേർവ് ടീമിലെ അറ്റാക്കിംഗ് മിഡ്ഫീൽഡറായിരുന്നു സ്വീഡൻ. ഹൈദരബാദുമായി രണ്ട് വർഷത്തെ കരാറിലാക്കും സ്വീഡൻ ഒപ്പുവെക്കുക. കഴിഞ്ഞ ഗോവ പ്രൊ ലീഗിലും ഡ്യൂറണ്ട് കപ്പിൽ എഫ് സി ഗോവ ടീമിൽ സ്വീഡൻ ഉണ്ടായിരുന്നു.

20കാരനായ താരം മുമ്പ് സ്പോർടിംഗ് ഗോവയുടെ താരമായിരുന്നു. രണ്ട് വർഷം മുമ്പ് മാത്രമാണ് ഗോവ യുവനിരയുടെ ഭാഗമായി മാറിയത്. ഡെംപോയ്ക്ക് വേണ്ടിയും കളിച്ചിട്ടുള്ള സ്വീഡൻ ഗോവൻ സ്വദേശിയാണ്.

മികച്ച യുവ ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഹൈദരാബാദ് സ്വീഡനെ ടീമിലെത്തിച്ചത്.ആകാശ് മിശ്ര, ഹിതേഷ് ശർമ എന്നിവരാണ് ഹൈദരാബാദ് എഫ്‌സിക്ക് വേണ്ടി ഇതിനകം ഒപ്പുവെച്ച മറ്റ് യുവ താരങ്ങള്‍.