LiveTV

Live

Sports

യൂറോപ്പ ലീഗ്; യുണൈറ്റഡും ഇന്റര്‍മിലാനും സെമിയില്‍

ബുധനാഴ്ച നടക്കുന്ന മറ്റു മത്സരങ്ങളില്‍ ഷക്തര്‍ ഡൊണെസ്‌ക്ക് ബേസലിനേയും വോള്‍വ്‌സ് സ്പാനിഷ് ക്ലബ് സെവിയ്യയേയും നേരിടും.

യൂറോപ്പ ലീഗ്; യുണൈറ്റഡും ഇന്റര്‍മിലാനും സെമിയില്‍

യൂറോപ്പ ലീഗ് ടൂര്‍ണമെന്റില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഇറ്റലിയന്‍ ടീമായ ഇന്റര്‍മിലാനും സെമി ഫൈനലില്‍ പ്രവേശിച്ചു. ഡാനിഷ് ക്ലബ്ബായ എഫ്സി കോപന്‍ഹേഗനെ അധിക സമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവില്‍ യുനൈറ്റഡ് കഷ്ടിച്ചു മറികടക്കുകയായിരുന്നു. ബ്രൂണോ ഫെർണാഡസ് നേടിയ ഒരു ഗോളിനായിരുന്നു യുനൈറ്റഡിന്റെ വിജയം.

മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മന്‍ ടീമായ ബയേൺ ലെവര്‍ക്യൂസനെയാണ് ഇന്റര്‍ മറികടന്നത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു വിജയിച്ചത്. 21ാം മിനുട്ടിൽ തന്നെ ഇന്റർ മിലാൻ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തി. 15ാം മിനുട്ടിൽ ബരെല്ല ആയിരുന്നു ആദ്യ ഗോൾ നേടിയത്. പിന്നാലെ ആഷ്‌ലി യങ്ങിന്റെ പാസ് സ്വീകരിച്ച് ലുകാകു ഇന്റർ മിലാന്റെ രണ്ടാം ഗോളും നേടി. കായ് ഹവേർട്സിലൂടെ ഒരു ഗോൾ മടക്കാൻ ആദ്യ പകുതിയിൽ തന്നെ ലെവർകൂസന് ആയെങ്കിലും പിന്നീട് സമനില ഗോൾ നേടാൻ അവർക്കായില്ല. ഷക്തര്‍ ഡൊണെസ്‌ക്ക് ബേസലും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ഇന്റർ സെമിയിൽ നേരിടുക. 2009-10നു ശേഷം ഇന്റര്‍ ആദ്യമായാണ് ഒരു യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലിലെത്തിയത്.

ബുധനാഴ്ച നടക്കുന്ന മറ്റു മത്സരങ്ങളില്‍ ഷക്തര്‍ ഡൊണെസ്‌ക്ക് ബേസലിനേയും വോള്‍വ്‌സ് സ്പാനിഷ് ക്ലബ് സെവിയ്യയേയും നേരിടും.