LiveTV

Live

Sports

കരിപ്പൂർ വിമാനാപകടം; അനുശോചനമറിയിച്ച് സച്ചിനും കോഹ്‌ലിയും

കരിപ്പൂര്‍ വിമാനാപകടത്തിൽ മരിച്ചവർക്ക് അനുശോചനമറിയിച്ച് മുൻ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുല്‍ക്കറും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും.

കരിപ്പൂർ വിമാനാപകടം; അനുശോചനമറിയിച്ച് സച്ചിനും കോഹ്‌ലിയും

കരിപ്പൂര്‍ വിമാനാപകടത്തിൽ മരിച്ചവർക്ക് അനുശോചനമറിയിച്ച് മുൻ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുല്‍ക്കറും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും.

ദുരന്തത്തിൽ പരിക്കേറ്റവർക്ക് വേണ്ടി പ്രാർഥിക്കുന്നുവെന്നും മരിച്ചവരുടെ കുടുംബാം​ഗങ്ങളെ അനുശോചനമറിയിക്കുന്നുവെന്നും തെണ്ടുല്‍ക്കർ ട്വീറ്റ് ചെയ്തു.

അപകടത്തിപ്പെട്ട എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്നുവെന്നും ജീവൻ നഷ്ടപ്പെട്ടവരുടെ പ്രിയപ്പെട്ടവരെ അനുശോചനമറിയിക്കുന്നുവെന്നും കോഹ്‌ലി കുറിച്ചു.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി 35 അടി താഴേക്കു പതിച്ച് രണ്ടായി പിളരുകയായിരുന്നു. പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 19 പേര്‍ മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ദുബൈയില്‍ നിന്നും കരിപ്പൂരിലേക്കുളള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍റിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറുകയായിരുന്നു.

ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് യാത്രക്കരെയെല്ലാം പുറത്തെടുത്തത്. മുപ്പത് അടി ഉയരത്തില്‍ നിന്നും വീണ വിമാനത്തിന്‍റെ മുന്‍ ഭാഗം തകര്‍ന്നു. കനത്ത മഴ മൂലം രണ്ട് കിലോമീറ്റര്‍ ദൂരെ വെച്ച് പൈലറ്റിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രാത്രി 11.30 ഓടെയാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്. 123 പേരാണ് ചികിത്സയിലുള്ളത്. ചിലരുടെ നില ഗുരതരമാണ്.