LiveTV

Live

Sports

സിക്സറടിച്ച് മോര്‍ഗന്‍; ധോണിയുടെ റെക്കോര്‍ഡ് ഇനി പഴങ്കഥ

ക്യാപ്റ്റനെന്ന നിലയില്‍ 332 മത്സരങ്ങളില്‍ നിന്നായി എം.എസ് ധോണി നേടിയ 211 സിക്സറുകളുടെ റെക്കോര്‍ഡാണ് ഓയിന്‍ മോര്‍ഗന്‍ 163 മത്സരങ്ങളില്‍ നിന്നായി തകര്‍ത്തത്

സിക്സറടിച്ച് മോര്‍ഗന്‍; ധോണിയുടെ റെക്കോര്‍ഡ് ഇനി പഴങ്കഥ

ഏകദിനത്തില്‍‍ ഏറ്റവും അധികം സിക്സര്‍ നേടുന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഇനി ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്. മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെ പേരിലുള്ള റെക്കോര്‍ഡാണ് മോര്‍ഗന്‍ തകര്‍ത്തത്. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടയിലായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റന്‍റെ നേട്ടം. ക്യാപ്റ്റനെന്ന നിലയില്‍ 332 മത്സരങ്ങളില്‍ നിന്നായി എം.എസ് ധോണി നേടിയ 211 സിക്സറുകളുടെ റെക്കോര്‍ഡാണ് ഓയിന്‍ മോര്‍ഗന്‍ 163 മത്സരങ്ങളില്‍ നിന്നായി തകര്‍ത്തത്. ധോനിയേക്കാൾ പകുതിയിൽ താഴെ മത്സരങ്ങളിൽ നിന്നാണ് മോർഗന്‍റെ നേട്ടമെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

മത്സരത്തിൽ 84 പന്തിൽ നിന്ന് നാലു സിക്സും 15 ഫോറുമടക്കം മോർഗൻ 106 റൺസെടുത്തിരുന്നു. എന്നാല്‍ അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ അയര്‍ലാന്‍ഡ് ഏഴു വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന വിജയം നേടുകയായിരുന്നു. ഒരു പന്ത് മാത്രം ശേഷിക്കെയാണ് ഇംഗ്ലണ്ടിന്‍റെ 329 എന്ന കൂറ്റന്‍ ലക്ഷ്യം ഇംഗ്ലണ്ട് മറികടന്നത്. പോൾ സ്റ്റിർലിങ്ങിന്‍റെയും ക്യാപ്റ്റൻ ആൻഡ്രു ബാൽബിർനിയുടെയും വെടിക്കെട്ട് സെഞ്ച്വറിയുടെ മികവിലാണ് അയര്‍ലാന്‍ഡ് ഇംഗ്ലണ്ടിനെ തകര്‍ത്തുവിട്ടത്.