LiveTV

Live

Sports

റെക്കോർഡിട്ട് ക്രിസ്റ്റ്യാനോ; യുവന്റസ് സീരി എ കിരീടത്തിനരികെ

സീരി എയിൽ 34 റൗണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ 80 പോയിന്റാണ് യുവെയ്ക്കുള്ളത്.

റെക്കോർഡിട്ട് ക്രിസ്റ്റ്യാനോ; യുവന്റസ് സീരി എ കിരീടത്തിനരികെ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ മികവിൽ കരുത്തരായ ലാസിയോയെ തറപറ്റിച്ച യുവന്റസ് ഇറ്റാലിയൻ സീരി എ കിരീടസാധ്യത ശക്തമാക്കി. നിർണായകമായ 34-ാം റൗണ്ട് മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന് ജയിച്ച യുവെ, രണ്ടാം സ്ഥാനത്തുള്ള ഇന്റർ മിലാനുമായുള്ള പോയിന്റ് അകലം എട്ടാക്കി ഉയർത്തി. അവശേഷിക്കുന്ന നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റ് കൂടി മതി യുവന്റസിന് കിരീടത്തിൽ മുത്തമിടാൻ.

റെക്കോർഡിട്ട് ക്രിസ്റ്റ്യാനോ; യുവന്റസ് സീരി എ കിരീടത്തിനരികെ

ഇറ്റാലിയൻ ലീഗിൽ മികച്ച ഫോം തുടരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ, സീരി എയിൽ ഏറ്റവും വേഗത്തിൽ 50 ഗോൾ എന്ന റെക്കോർഡ് സ്വന്തമാക്കിയതായിരുന്നു ഇന്നലെ അർധരാത്രി നടന്ന മത്സരത്തിലെ പ്രധാന സവിശേഷത. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം 51-ാം മിനുട്ടിലാണ് പെനാൽട്ടി സ്‌പോട്ടിൽ നിന്ന് ക്രിസ്റ്റിയാനോ ആതിഥേയരെ മുന്നിലെത്തിച്ചത്.

റെക്കോർഡിട്ട് ക്രിസ്റ്റ്യാനോ; യുവന്റസ് സീരി എ കിരീടത്തിനരികെ

രണ്ട് മിനുട്ടുകൾക്കു ശേഷം പൗളോ ഡിബാലയുമായി ചേർന്നുള്ള പ്രത്യാക്രമണത്തിനൊടുവിൽ ആളൊഴിഞ്ഞ പോസ്റ്റിൽ പന്തെത്തിച്ച് പോർച്ചുഗീസ് താരം രണ്ടാം ഗോളും നേടി. 66-ാം മിനുട്ടിൽ ഹാട്രിക് തികയ്ക്കാൻ സുവർണാവസരം കൈവന്നെങ്കിലും ഡിബാലയുടെ ക്രോസിൽ നിന്നുള്ള ക്രിസ്റ്റിയാനോയുടെ ഹെഡ്ഡറിന് ക്രോസ്ബാർ വിലങ്ങുതടിയായി.

82-ാം മിനുട്ടിൽ വീണുകിട്ടിയ പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് സിറോ ഇമ്മൊബിൽ ലാസിയോക്ക് പ്രതീക്ഷ നൽകി. എന്നാൽ, എതിരാളികൾക്ക് കൂടുതൽ അവസരങ്ങൾ നൽകാതെ യുവെ മത്സരാന്ത്യം വരെ പിടിച്ചുനിന്നു.

റെക്കോർഡിട്ട് ക്രിസ്റ്റ്യാനോ; യുവന്റസ് സീരി എ കിരീടത്തിനരികെ

30 ഗോളുമായി സീരി എ ടോപ് സ്‌കോറർ പട്ടം ഇമ്മൊബിലിനൊപ്പം പങ്കിടുന്ന ക്രിസ്റ്റ്യാനോ 61 മത്സരങ്ങളിൽ നിന്നാണ് 50 ഗോൾ എന്ന നാഴികക്കല്ല് പിന്നിട്ടത്. 68 മത്സരങ്ങളിൽ നിന്ന് ഈ ലക്ഷ്യത്തിലെത്തിയ ആേ്രന്ദ ഷെവ്‌ചെങ്കോയുടെ റെക്കോർഡാണ് മറികടന്നത്.

സീരി എയിൽ 34 റൗണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ 80 പോയിന്റാണ് യുവെയ്ക്കുള്ളത്. ഇന്റർ മിലാൻ (72), അറ്റലാന്റ (71), ലാസിയോ (69) ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. 30 ഗോളുമായി ക്രിസ്റ്റിയാനോയും ഇമ്മൊബിലും ടോപ് സ്‌കോറർ സ്ഥാനത്തിനു വേണ്ടി ശക്തമായ മത്സരം നിലനിർത്തുമ്പോൾ ഏറ്റവുമധികം ഗോളിന് വഴിയൊരിക്കിയത് (16) അറ്റലാന്റയുടെ അർജന്റീനാ താരം അലഹാന്ദ്രോ ഗോമസ് ആണ്.