LiveTV

Live

Sports

പരിശീലനത്തിന് പണമില്ല; ബിഎംഡബ്ല്യു ഫേസ്ബുക്കിലൂടെ വില്‍പനക്ക് വച്ച് ഇന്ത്യന്‍ താരം

'കോവിഡിനെ തുടര്‍ന്ന് എന്റെ പരിശീലനത്തിനായി സ്‌പോണ്‍സര്‍മാരെ ലഭിക്കുന്നില്ല. കോവിഡ് സൃഷ്ടിച്ച പ്രയാസങ്ങളെ തുടര്‍ന്നാണ് ഇത്' ദ്യുതി കുറിച്ചു.

പരിശീലനത്തിന് പണമില്ല; ബിഎംഡബ്ല്യു ഫേസ്ബുക്കിലൂടെ വില്‍പനക്ക് വച്ച് ഇന്ത്യന്‍ താരം

പരിശീലനത്തിന് പണം കണ്ടെത്താന്‍ തന്റെ ബിഎംഡബ്ല്യു കാര്‍ ലേലത്തില്‍ വെച്ച് ഇന്ത്യന്‍ സ്പ്രിന്റ് താരം ദ്യുതി ചന്ദ്. കാര്‍ വില്‍പ്പനക്ക് എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളില്‍ ദ്യുതിയുടെ പോസ്റ്റ് എത്തി നിമിഷങ്ങള്‍ക്കകം താരം അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

2015 ബിഎംഡബ്ല്യു 3 സീരിസിലെ കാറാണ് ദ്യുതിയുടെ പക്കലുള്ളത്. 30 ലക്ഷം രൂപയായിരുന്നു വില. 'കോവിഡിനെ തുടര്‍ന്ന് എന്റെ പരിശീലനത്തിനായി സ്‌പോണ്‍സര്‍മാരെ ലഭിക്കുന്നില്ല. കോവിഡ് സൃഷ്ടിച്ച പ്രയാസങ്ങളെ തുടര്‍ന്നാണ് ഇത്' ദ്യുതി കുറിച്ചു.

എനിക്ക് ഇപ്പോള്‍ പണത്തിന്റെ ആവശ്യമുണ്ട്. പരിശീലനത്തിനും ഡയറ്റ് നോക്കുന്നതിനും പണം കണ്ടെത്തുന്നതിനാണ് കാര്‍ വില്‍ക്കാന്‍ ആലോചിച്ചത്. ടോക്യോ ഒളിംപിക്‌സിനായാണ് താനിപ്പോള്‍ പരിശീലനം നടത്തുന്നത്. സര്‍ക്കാര്‍ വൃത്തങ്ങളെ സമീപിക്കുമ്പോള്‍ സാമ്പത്തിക ഞെരുക്കം നേരിടുന്നതായാണ് അവരും പറയുന്നത്.

ഏഷ്യന്‍ ഗെയിംസില്‍ മികവ് കാണിച്ചപ്പോള്‍ ഒറീസ സിഎം നവീന്‍ പട്‌നായിക് നല്‍കിയ 3 കോടി രൂപയില്‍ നിന്നും പണമെടുത്താണ് ബിഎംഡബ്ല്യു കാര്‍ ദ്യുതി വാങ്ങിയത്.