LiveTV

Live

Sports

അപ്പീല്‍ മറികടക്കും, ഞങ്ങള്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കും; പെപ്പ് ഗാര്‍ഡിയോള

ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള.

അപ്പീല്‍ മറികടക്കും, ഞങ്ങള്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കും; പെപ്പ് ഗാര്‍ഡിയോള

ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള. കഴിഞ്ഞ ഫെബ്രുവരിയിലാണ് യൂറോപ്യന്‍ സോക്കര്‍ ഗേവര്‍ണിംഗ് ബോഡി മാഞ്ചസ്റ്റര്‍ സിറ്റിയെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് വിലക്കിയത്. ഇതിനെതിരെ അപ്പീലുമായി സിറ്റി മാനേജ്മെന്‍റ് കഴിഞ മാസം കോടതിയെ സമീപിച്ചിരുന്നു. അന്തിമ വിധി ഈ മാസം 13ന് വരാനിരിക്കേയാണ് പെപ്പ് ഗാര്‍ഡിയോള ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ഞങ്ങള്‍ തയ്യാറാണ്, എനിക്ക് നല്ല ആത്മവിശ്യാസമുണ്ട്, മാഞ്ചസ്റ്റര്‍ സിറ്റിയെ ഉടനെ തന്നെ നിങ്ങള്‍ക്ക് ചാമ്പ്യന്‍സ് ലീഗില്‍ കാണാമെന്നും ബ്രിട്ടീഷ് മീഡിയക്ക് അനുവദിച്ച അഭിമുഖത്തില്‍ പെപ് ഗാര്‍ഡിയോള പറഞ്ഞു. കളിക്കാരും, മാനേജ്മെന്‍റും, ആരാധകരും ശുഭ പ്രതീക്ഷയില്‍ ആണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സാമ്പത്തിക ക്രമക്കേടിന്‍റെ പേരിലാണ് മാഞ്ചസ്റ്റർ സിറ്റിക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗിൽ നിന്ന് രണ്ടുവർഷത്തേക്ക് വിലക്ക് ലഭിച്ചത്. സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്ന വരുമാനം പെരുപ്പിച്ചു കാട്ടി ഫിനാൻഷ്യൽ ഫെയർപ്ലേ നിയമങ്ങൾ തെറ്റിച്ചതിനാണ് ശിക്ഷ. ഉറവിടം വ്യക്തമല്ലാത്ത പണം സ്പോൺസർഷിപ്പ് വരുമാനത്തിനൊപ്പം ചേർത്തുകാണിച്ചു എന്നാണ് യുവേഫ ക്ലബ് ഫിനാൻഷ്യൽ കൺട്രോൾ ബോഡി (സിഎഫ്സിബി) കണ്ടെത്തിയത്. യൂറോപ്പിലെ ഫുട്ബോൾ ക്ലബ്ബുകൾ വരവിനേക്കാള്‍ കൂടുതൽ പണം ചെലവഴിക്കുന്നത് തടയാനാണ് യുവേഫ ഫിനാൻഷ്യൽ ഫെയർ പ്ലേ (എഫ്എഫ്പി) നിയമങ്ങൾ കൊണ്ടുവന്നത്.