LiveTV

Live

Sports

മെസി-സുവാരസ്-ഗ്രീസ്മാന്‍ കൂട്ടുകെട്ടില്‍ ബാഴ്സക്ക് മികച്ച വിജയം

ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വില്ലാറിയലിനെ തോല്‍പിച്ച് ബാഴ്സലോണ ലാലീഗയില്‍ തിരിച്ചെത്തി.

മെസി-സുവാരസ്-ഗ്രീസ്മാന്‍ കൂട്ടുകെട്ടില്‍ ബാഴ്സക്ക് മികച്ച വിജയം

ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വില്ലാറിയലിനെ തോല്‍പിച്ച് ബാഴ്സലോണ ലാലീഗയില്‍ തിരിച്ചെത്തി. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ സമനിലക്കുരുക്കില്‍പെട്ട ബാഴ്സ ഈ വിജയത്തോട് കൂടി വന്‍ തിരിച്ചു വരവാണ് നടത്തിയത്.

കളി തുടങ്ങി മൂന്നാം മിനുറ്റില്‍ തന്നെ പോവ് ടോറസില്‍ നിന്നുവന്ന ഓണ്‍ ഗോളിലൂടെ ബാഴ്സ തുടങ്ങിയെങ്കിലും തൊട്ടുപിന്നാലെ ജെറാഡ് മൊറീനോയിലൂടെ വില്ലാറിയല്‍ തിരിച്ച് വന്നു. ലയണല്‍ മെസ്സിയുടെ മികച്ച അസിസ്റ്റിലൂടെ സുവാരസും ഗ്രീസ്മാനും വല കുലുക്കിയതോടെ ആരാധകര്‍ ഏറെ കാണാന്‍ ആഗ്രഹിച്ച കൂട്ടുക്കെട്ട് പിറന്നു. ഒന്നാം പകുതി അവസാനിക്കുമ്പോള്‍ 3-1 എന്ന നിലയില്‍ ബാഴ്സ മുന്നിട്ടുനിന്നു. 76ാം മിനുറ്റില്‍ ഗ്രീസ്മാന് പകരം വന്ന അന്‍സു ഫാത്തിയാണ് ബാഴ്സക്ക് വേണ്ടി നാലാം ഗോള്‍ സ്കോര്‍ ചെയ്തത്.

ഈ വിജയത്തോടുകൂടി 34 മത്സരങ്ങളില്‍ നിന്ന് 73 പോയിന്‍റുമായി ബാഴ്സ രണ്ടാം സ്ഥാനത്താണ്. നാല് പോയിന്‍റ് വിത്യാസത്തില്‍ റയല്‍ മാഡ്രിഡാണ് ഒന്നാമതുളളത്. ഇരു ടീമിനും ലീഗില്‍ നാല് മത്സരങ്ങള്‍ ബാക്കിയുണ്ട്.