LiveTV

Live

Sports

ചെെനീസ് ബാഡ്മിന്റണ്‍ ഇതിഹാസം ലിന്‍ ഡാന്‍ വിരമിച്ചു

അഞ്ച് വേള്‍ഡ് ചാമ്പ്യന്ഷിപ്പ് ഉള്‍പ്പെടെ ബാഡ്മിന്റണിലെ പ്രധാനപ്പെട്ട എല്ലാ ടൈറ്റില്‍സും നേടിയിട്ടുണ്ട്.

ചെെനീസ് ബാഡ്മിന്റണ്‍ ഇതിഹാസം  ലിന്‍ ഡാന്‍ വിരമിച്ചു

ചൈനയുടെ എക്കാലത്തേയും മികച്ച ബാഡ്മിന്റണ്‍ താരം ലിന്‍ ഡാന്‍ വിരമിച്ചു. ചൈനക്ക് വേണ്ടി 2008ല്‍ ബീജിങിലും 2012ല്‍ ലണ്ടനിലും ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സ്വര്‍ണം നേടി കൊടുത്തു. അഞ്ച് വേള്‍ഡ് ചാമ്പ്യന്ഷിപ്പ് ഉള്‍പ്പെടെ ബാഡ്മിന്റണിലെ പ്രധാനപ്പെട്ട എല്ലാ ടൈറ്റില്‍സും നേടിയിട്ടുണ്ട്.

ഞാന്‍ സ്‌നേഹിച്ച സ്‌പോര്‍ട്‌സിന് വേണ്ടി എല്ലാം സമര്‍പ്പിച്ചു. എന്റെ കുടുംബം, ഗുരുക്കന്‍മാര്‍, സഹകളിക്കാര്‍, സുഹൃത്തുക്കള്‍, ആരാധകര്‍ എന്നോടൊപ്പം എല്ലാ സന്തോഷത്തിലും സങ്കടത്തിലും കൂടെ ഉണ്ടായിരുന്നു. ഇപ്പോള്‍ എനിക്ക് 37 വയസ്സായതിനാല്‍ ശാരീരികമായ പ്രയാസങ്ങളും വേദനകളും ഞാന്‍ നേരിടുന്നുണ്ട്. എന്നെ സ്‌നേഹിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ കരിയര്‍ മികവ് കൊണ്ട് 'സൂപ്പര്‍ ഡാന്‍ ' എന്നാണ് അറിയപ്പെട്ടിരുന്നത്. വരാനിരിക്കുന്ന ടോക്കിയോ ഒളിംമ്പിക്സില്‍ ചൈനക്ക് വേണ്ടി കളിക്കാന്‍ ഇനി, ലിന്‍ ഡാന്‍ ഉണ്ടാവില്ല.