LiveTV

Live

Sports

ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാര്‍

രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയോട് 1-2ന് തോറ്റതോടെയാണ് ലിവര്‍പൂളിന്‍റെ കിരീട നേട്ടം നേരത്തെ ആയത്...

 ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാര്‍

ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാര്‍. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് കിരീടനേട്ടം. ഇന്നലെ നടന്ന മത്സരത്തില്‍ രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയോട് 2-1ന് തോറ്റതോടെയാണ് കിരീട നേട്ടം നേരത്തെ ആക്കിയത്.

ഏഴ് മത്സരങ്ങള്‍ ബാക്കി... എതിരാളികളെ കാതങ്ങള്‍ പിന്നിലാക്കിയാണ് യര്‍ഗര്‍ ക്ലോപ്പിന്‍റെയും സംഘത്തിന്‍റെയും കിരീടാരോഹണം. സ്റ്റാം ഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ചെല്‍സി പോയിന്‍റ് പട്ടികയില്‍ രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെയാണ് ലിവര്‍പൂള്‍ കിരീടം ഉറപ്പിച്ചത്.

30 വര്‍ഷത്തെ കാത്തിരിപ്പ്, കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ലിവര്‍പൂള്‍ ആരാധകരുടെ ആഘോഷം
Also Read

30 വര്‍ഷത്തെ കാത്തിരിപ്പ്, കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ലിവര്‍പൂള്‍ ആരാധകരുടെ ആഘോഷം

രണ്ടാമതുള്ള സിറ്റി നിലവില്‍ ലിവര്‍പൂളിനേക്കാള്‍ 23 പോയിന്‍റ് പിന്നിലാണ്. കളിച്ച 31 മത്സങ്ങളില്‍28 ഉം വിജയിച്ച ലിവര്‍പൂള്‍ രണ്ട് മത്സരങ്ങളില്‍ സമനില വഴങ്ങുകയും ഒരു മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗതയാര്‍ന്ന കിരീട നേട്ടമാണിത്. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗ് ആന്‍ഫീല്‍ഡിലെത്തിച്ച ക്ലോപ്പിന് ഇത് അഭിമാന നിമിഷമാണ്.