LiveTV

Live

Sports

'സുശാന്തിന്റെ വിയോഗ വാര്‍ത്ത ധോണിയെ നിശബ്ദനാക്കി'

ധോനിക്കുണ്ടായ മനോവിഷമത്തെ കുറിച്ച് സംസാരിക്കുകയാണ് ധോണിയുടെ ബിസിനസ് മാനേജറും ഈ സിനിമയുടെ നിർമാതാവുമായ അരുൺ പാണ്ഡെ.

'സുശാന്തിന്റെ വിയോഗ വാര്‍ത്ത ധോണിയെ നിശബ്ദനാക്കി'

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതുമായി ധോണിക്ക് ആത്മബന്ധമാണുള്ളത്. ധോണിയുടെ ജീവിത കഥ പറഞ്ഞ എം.എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തിലെ നായകനായിരുന്നു സുശാന്ത് സിങ് രാജ്പുത്. സുശാന്തിന്റെ കരിയറിലെ തന്നെ ബ്രേക്ക് ആയിരുന്നു ചിത്രം. ചിത്രത്തിന്റെ പ്രൊമോഷനും മറ്റും ധോണിയും പങ്കെടുത്തിരുന്നു. അതിനാല്‍ തന്നെ സുശാന്തിന്റെ വിയോഗ വാര്‍ത്തയോട് ധോണി എങ്ങനെയാണ് പ്രതികരിച്ചതെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു.

എന്നാല്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ധോനി ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. എന്നാൽ ധോനിക്കുണ്ടായ മനോവിഷമത്തെ കുറിച്ച് സംസാരിക്കുകയാണ് ധോണിയുടെ ബിസിനസ് മാനേജറും ഈ സിനിമയുടെ നിർമാതാവുമായ അരുൺ പാണ്ഡെ.

എം.എസ് ധോണിയും സുശാന്ത് സിങ് രാജ്പുത്
എം.എസ് ധോണിയും സുശാന്ത് സിങ് രാജ്പുത്

" സുശാന്ത് ആത്മഹത്യ ചെയ്തു എന്ന വാർത്ത ധോണിയെ നിശബ്ദനാക്കിയെന്ന് അരുൺ പറയുന്നു.'സുശാന്തിന്റെ മരണവാർത്ത കേട്ട് ധോനി സ്തബ്ധനായിപ്പോയി. അദ്ദേഹത്തിന് അദ്ദേഹത്തിന് പ്രതികരിക്കാൻ പോലുമാകുന്നില്ല. വാക്കുകൾ കിട്ടാത്ത അവസ്ഥ. ആത്മഹത്യയാണെന്ന് വിശ്വസിക്കാൻ പോലുമാകുന്നില്ല. ധോണിക്കു മാത്രമല്ല, എനിക്കും ഇതേകുറിച്ച് എന്തുപറയണമെന്ന് അറിയില്ല.' ദേശീയ മാധ്യമത്തോട് അരുൺ വ്യക്തമാക്കുന്നു.

നടന്റെ സംസ്‌കാര ചടങ്ങുകള്‍ മുംബൈ വിലേ പാര്‍ലെ ശ്മശാനത്തില്‍ ഇന്നലെ വൈകീട്ട് നാലോടെ നടന്നു. പാട്‌നയില്‍ നിന്ന് സുശാന്തിന്റെ അച്ഛനും സഹോദരങ്ങളും മറ്റ് കുടുംബാംഗങ്ങളും മുംബൈയില്‍ എത്തിയതിന് പിന്നാലെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ബോളിവുഡ് താരങ്ങളായ കൃതി സനോണ്‍, ശ്രദ്ധ കപൂര്‍, വിവേക് ഒബ്‌റോയ്, രണ്‍വീര്‍ ഷൂരി, വരുണ്‍ ശര്‍മ എന്നിവര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.