LiveTV

Live

Sports

ഉത്തേജകപരിശോധനയില്‍ പിഴവ്; രണ്ട് വര്‍ഷത്തിന് ശേഷം സഞ്ജിത ചാനു കുറ്റവിമുക്ത

രണ്ട് വരി ഇമെയില്‍ വിശദീകരണം പോരെന്നും ഐ.ഡബ്ല്യു.എഫിനെതിരെ കായിക കോടതിയെ സമീപിക്കുമെന്നും രണ്ട് തവണ കോമണ്‍വെല്‍ത്ത് സ്വര്‍ണ്ണം നേടിയിട്ടുള്ള സഞ്ജിത ചാനു അറിയിച്ചു...

ഉത്തേജകപരിശോധനയില്‍ പിഴവ്; രണ്ട് വര്‍ഷത്തിന് ശേഷം സഞ്ജിത ചാനു കുറ്റവിമുക്ത

ഇന്ത്യയുടെ അന്താരാഷ്ട്ര ഭാരോദ്വഹന താരം കെ സഞ്ജിത ചാനു ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്ന് രാജ്യാന്തര വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷന്‍. സാംപിളുകള്‍ മാറിപോയതുകൊണ്ടുണ്ടായ പിശകാണ് അതെന്നും ചാനുവിന്റെ വിലക്ക് പിന്‍വലിക്കുന്നുവെന്നുമാണ് വിശദീകരണം. തന്റെ കരിയറിലെ വിലപ്പെട്ട രണ്ട് വര്‍ഷങ്ങള്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടി വന്നതിനെതിരെ പ്രതികരിക്കാന്‍ തന്നെയാണ് 26കാരിയായ സഞ്ജിത ചാനുവിന്റെ തീരുമാനം.

2017ലെ ലോകചാംപ്യന്‍ഷിപ്പിനു മുന്നോടിയായാണ് ചാനുവിനെ ഉത്തേജക പരിശോധനയ്ക്കു വിധേയയാക്കിയത്. മൂത്രസാംപിളില്‍ അനബോളിക് സ്റ്റീറോയ്ഡ് സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 2018 മേയ് 15ന് ചാനുവിനെതിരെ വിലക്ക് നിലവില്‍വന്നു. അതേവര്‍ഷം സെപ്തംബറില്‍ ചാനുവിന്റെ രണ്ടാം സാംപിളും പോസിറ്റീവാണെന്ന് റിപ്പോര്‍ട്ടും വന്നിരുന്നു.

വിവേചനം നിറത്തിന്റെ പേരില്‍ മാത്രമല്ല, വിശ്വാസത്തിന്റെ പേരിലുമുണ്ടെന്ന് ഇര്‍ഫാന്‍ പത്താന്‍
Also Read

വിവേചനം നിറത്തിന്റെ പേരില്‍ മാത്രമല്ല, വിശ്വാസത്തിന്റെ പേരിലുമുണ്ടെന്ന് ഇര്‍ഫാന്‍ പത്താന്‍

സാംപിളുകള്‍ മാറിപോയതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ താരത്തിനെതിരെ നടപടിയെടുത്തതെന്ന കുറ്റസമ്മതം നത്തിയിരിക്കുകയാണ് ഇപ്പോള്‍ വാഡയും(അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി) ഐ.ഡബ്യു.എഫും. വാഡയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് ചാനുവിന്റെ വിലക്ക് നീക്കിയിരിക്കുന്നത്. ചാനുവിന്റെ സാംപിള്‍ പരിശോധിച്ച യുഎസിലെ ലബോറട്ടറിയുടെ അംഗീകാരം അടുത്തയിടെയാണ് റദ്ദാക്കിയത്.

2014, 2018 വര്‍ഷങ്ങളില്‍ 48 കി.ഗ്രാം, 53 കി.ഗ്രാം വിഭാഗങ്ങളില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണം നേടിയ താരമാണ് ചാനു. വിലക്ക് നീങ്ങിയ പശ്ചാത്തലത്തില്‍ ഇക്കുറി അര്‍ജ്ജുന അവാര്‍ഡിന് അപേക്ഷിക്കാനും ചാനു തീരുമാനിച്ചിട്ടുണ്ട്. ഇ മെയില്‍ വഴിയാണ് ചാനുവിനെ കുറ്റവിമുക്തയാക്കുന്നതായി ഐ.ഡബ്ല്യു.എഫ് അറിയിച്ചത്. ഇതിനെതിരെയും താരം രംഗത്തെത്തി.

“എനിക്ക് മാത്രം എന്തിനിത്ര പരിശോധന?” ഉത്തേജക മരുന്ന് പരിശോധനയില്‍ വിവേചനമെന്ന് സെറീന വില്യംസ്
Also Read

“എനിക്ക് മാത്രം എന്തിനിത്ര പരിശോധന?” ഉത്തേജക മരുന്ന് പരിശോധനയില്‍ വിവേചനമെന്ന് സെറീന വില്യംസ്

'കുറ്റവിമുക്തയാക്കിയതില്‍ സന്തോഷമുണ്ട്. കുറച്ചു നാളായി ഈ നിമിഷത്തിന് കാത്തിരിക്കുകയാണ്. ഈയൊരു പരിശോധനാ ഫലം കൊണ്ട് എന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു. ഒടുവില്‍ ഇങ്ങനെ രണ്ടുവരി ഇ മെയിലിലൂടെയല്ല ഐ.ഡബ്യു.എഫ് കാര്യങ്ങള്‍ വിശദീകരിക്കേണ്ടത്. അന്തിമ തീരുമാനത്തിന് മുമ്പ് നിങ്ങള്‍ രണ്ട് വര്‍ഷമാണ് ഒരു കായികതാരത്തെ വിലക്കിയത്.

പിന്നീടൊരു ദിവസം കുറ്റവിമുക്തയാണെന്ന് അറിയിച്ച് ഇമെയില്‍ അയക്കുകയും ചെയ്യുന്നു. എനിക്കുണ്ടായ മനോവിഷമത്തില്‍ ഐ.ഡബ്ല്യു.എഫ് മാപ്പു പറയണം. ഇപ്പോഴും എന്റെ കാര്യത്തില്‍ എന്താണുണ്ടായതെന്ന് വ്യക്തമല്ല. അതുകൊണ്ടുതന്നെ കായിക തര്‍ക്ക പരിഹാര കോടതിയില്‍(സി.എ.എസ്) ഐ.ഡബ്ല്യു.എഫിനെതിരെ പരാതി നല്‍കും' സഞ്ജിത ചാനു അറിയിച്ചു.