LiveTV

Live

Sports

ഏറ്റവും ഫേവറൈറ്റ് മാച്ചേതെന്ന ചോദ്യത്തിനുത്തരവുമായ് വിരാട് കോഹ്‍ലി

ലോകകപ്പ്ഫൈനല്‍ മത്സരത്തെ മാറ്റിനിര്‍ത്തിയാല്‍ ഓസീസിനെതിരെയുള്ള ലോകകപ്പ് ടി20 ക്വാര്‍ട്ടര്‍ ഫൈനല്‍ ആണ് തന്‍റെ ഫേവറൈറ്റ് മത്സരമെന്ന് വിരാട് കോഹ്‍ലി

ഏറ്റവും ഫേവറൈറ്റ് മാച്ചേതെന്ന ചോദ്യത്തിനുത്തരവുമായ് വിരാട് കോഹ്‍ലി

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മറ്റെല്ലാ രംഗങ്ങളെയും പോലെ കായിക രംഗവും സ്തംഭിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ സോഷ്യൽ മീഡിയയിലൂടെയും ടെലിവിഷൻ ചാനലുകളിലൂടെയുമാണ് താരങ്ങള്‍ തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരോടും പ്രേക്ഷകരോടും പങ്കുവെക്കുന്നത്. മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ സമയം ആരാധകരോടും സഹപ്രവര്‍ത്തകരോടും നവമാധ്യമങ്ങളിലൂടെയും മറ്റുമായ് സംവദിക്കാന്‍ താരങ്ങള്‍ കൂടുതലായ് ശ്രദ്ധിക്കുന്നുമുണ്ട്

അങ്ങനെയുള്ള ഒരു സംവാദത്തിനിടെ തന്‍റെ കരിയറിലെ ഏറ്റവും മികച്ച മത്സരമേതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. 2011ല്‍ ഇന്ത്യ ചാംപ്യന്‍മാരായ ലോകകപ്പ് ഫൈനല്‍ മാറ്റി നിര്‍ത്തിയാണ് തനിക്കു പ്രിയപ്പെട്ട മല്‍സരം ഏതെന്നു അദ്ദേഹം തുറന്നു പറഞ്ഞത്. 2016ലെ ഐ.സി.സിയുടെ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട മത്സരമെസരമെന്നായിരുന്നു കോഹ്‍ലിയുടെ വെളിപ്പെടുത്തല്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്‍റെ ക്രിക്കറ്റ് കണക്ടറ്റഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘2011ലെ ലോകകപ്പ് ഫൈനല്‍ നമുക്ക് മാറ്റി നിര്‍ത്താം. കളിയുടെ അന്തരീക്ഷവും പ്രാധാന്യവും ഒരുപോലെ പരിഗണിക്കുമ്പോള്‍ ഓസ്‌ട്രേലിയക്കെതിരെ മൊഹാലിയില്‍ നടന്ന ടി20 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലാണ് തനിക്കു കൂടുതല്‍ പ്രിയപ്പെട്ടത്’ കോഹ്‍ലി പറഞ്ഞു.

അന്നു നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ നിലം പരിശാക്കി ഇന്ത്യ സെമി ഫൈനലിലേക്കു മുന്നേറിയിരുന്നു. 82 റണ്‍സെടുത്ത് കോഹ്‍ലിലായിരുന്നു അന്ന് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. കോഹ്‍ലിയുടെ മികവില്‍ ആറു വിക്കറ്റിന്റെ ആധികാരിക വിജയമാണ് മൊഹാലിയില്‍ ടീം ഇന്ത്യ സ്വന്തമാക്കിയത്.