LiveTV

Live

Sports

‘കോവിഡിനെ തുരത്താന്‍ ‘ദൈവത്തിന്‍റെ കൈ’ ഉയരട്ടെ’; ഡീഗോ മറഡോണ

അര്‍ജന്‍റീനിയന്‍ ലീഗില്‍ നിന്ന് ക്ലബ്ബുകളെ തരം താഴ്ത്തുന്നത് രണ്ട് സീസണിലേക്ക് മാറ്റി വെച്ച സന്ദര്‍ഭത്തിലാണ് മറഡോണയുടെ പ്രതികരണം.

‘കോവിഡിനെ തുരത്താന്‍ ‘ദൈവത്തിന്‍റെ കൈ’ ഉയരട്ടെ’; ഡീഗോ മറഡോണ

കോവിഡ് വ്യാപനത്തെ തടയാന്‍ ‘ദൈവത്തിന്റെ കൈ’ തന്നെ ഉയരട്ടെയെന്ന് അര്‍ജന്‍റീനിയന്‍ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ. അര്‍ജന്‍റീനിയന്‍ ലീഗില്‍ നിന്ന് ക്ലബ്ബുകളെ തരം താഴ്ത്തുന്നത് രണ്ട് സീസണിലേക്ക് മാറ്റി വെച്ച സന്ദര്‍ഭത്തിലാണ് മറഡോണയുടെ പ്രതികരണം. ലീഗില്‍ ഏറ്റവും പിന്നിലായ മറഡോണയുടെ ക്ലബിനെ രക്ഷിച്ചത് ദൈവത്തിന്‍റെ കൈയാണെന്ന കമന്‍റ് കഴിഞ്ഞ ദിവസങ്ങളില്‍ വൈറല്‍ ആയിരുന്നു.

ക്ലബുകളെ തഴം താഴ്ത്തുന്നത് രണ്ട് സീസണ്‍ കഴിഞ്ഞിട്ടേ ഉണ്ടാകൂ എന്ന അര്‍ജന്‍റീനിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ തീരുമാനമറിയച്ചതിന് പിന്നാലെയായിരുന്നു മറഡോണയുടെ പ്രതികരണം. മറഡോണ പരിശീലിപ്പിക്കുന്ന ടീം ലീഗില്‍ ഏറ്റവും പിന്നിലായതോടെ തരം താഴ്ത്തല്‍ ഭീഷണി നേരിടുമ്പോഴാണ് കോവിഡ് പശ്ചാത്തലം പരിഗണിച്ച് രണ്ട് സീസണുകളിലേക്ക് ക്ലബുകളെ തഴം താഴ്ത്തേണ്ട എന്ന് നിലപാട് അസോസിയേഷന്‍ അറിയച്ചത്.

'ക്ലബിന്‍റെ തരം താഴ്ത്തല്‍ ഭീഷണി മാറിയതിനെ പലരും ‘ദൈവത്തിന്റെ പുതിയ കൈ’ എന്ന് വിശേഷിപ്പിക്കുന്നുണ്ട്, എന്നാല്‍ കോവിഡ് എന്ന ഈ മഹാമാരിയെ ഇല്ലാതാക്കാൻ ദൈവത്തിന്റെ കൈ ഉയരട്ടേയെന്നാണ്  ഞാൻ ഈ അവസരത്തില്‍ ആഗ്രഹിക്കുന്നത്. എങ്കിൽ ജനങ്ങൾക്ക് ആരോഗ്യവും സന്തോഷവുമുള്ള സാധാണ ജീവിതത്തിലേക്ക് മടങ്ങാമായിരുന്നു.' മറഡോണ പറഞ്ഞു. 1986 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയാണ് മറഡോണയുടെ വിഖ്യാതമായ 'ദൈവത്തിന്റെ കൈ' എന്ന് വിശേഷിപ്പിക്കുന്ന ഗോൾ പിറന്നത്. ആ പ്രയോഗത്തെ വീണ്ടും പരാമര്‍ശിച്ച് കൊണ്ടായിരുന്നു മറഡോണയുടെ വാക്കുകള്‍

അർജന്റീനയിൽ ഇതുവരെ 4,127 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിനകം 214 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.