LiveTV

Live

Sports

‘ഇത്തരം സാഹചര്യത്തിലൂടെ കടന്ന് പോകേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല’; അറസ്റ്റിനെ കുറിച്ച് റൊണാള്‍ഡീഞ്ഞോ

തങ്ങളുടെ കൈവശമുള്ള രേഖകള്‍ നിയമപരമല്ലെന്ന് അറിഞ്ഞതോടെ ശരിക്കും ഞെട്ടിപ്പോയെന്ന് റൊണാള്‍ഡീഞ്ഞോ പറയുന്നു

‘ഇത്തരം സാഹചര്യത്തിലൂടെ കടന്ന് പോകേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല’; അറസ്റ്റിനെ കുറിച്ച് റൊണാള്‍ഡീഞ്ഞോ

വ്യാജ പാസ്‌പോര്‍ട്ട് കൈവശം വെച്ചതിന് പരാഗ്വായിയില്‍ അറസ്റ്റിലായ മുന്‍ ബ്രസീലിയന്‍ ഫുട്ബോളര്‍ റൊണാള്‍ഡീഞ്ഞോ ജാമ്യത്തിലിറങ്ങിയ ശേഷം നടന്ന സംഭവത്തെക്കുറിച്ച് ആദ്യമായ് പ്രതികരിച്ചു. തങ്ങളുടെ കൈവശമുള്ള രേഖകള്‍ നിയമപരമല്ലെന്ന് അറിഞ്ഞതോടെ ശരിക്കും ഞെട്ടിപ്പോയെന്ന് റൊണാള്‍ഡീഞ്ഞോ പറയുന്നു, ‘ഇത് ശരിക്കുമൊരു തിരിച്ചടിയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്ന് പോകേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല’. റൊണാള്‍ഡീഞ്ഞോ പറഞ്ഞു.

മാര്‍ച്ച് ആറിന് അറസ്റ്റിലായ റൊണാള്‍ഡീഞ്ഞോ 32 ദിവസങ്ങള്‍ക്കു ശേഷം ഏപ്രില്‍ ഏഴിനാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. 1.6 മില്യണ്‍ യു.എസ് ഡോളര്‍ കെട്ടിവെച്ചതിന് ശേഷമാണ് റൊണാള്‍ഡീഞ്ഞോക്കും ഒപ്പം അറസ്റ്റിലായ സഹോദരന്‍ റോബോര്‍ട്ടോയ്ക്കും കോടതി ജാമ്യം അനുവദിച്ചത്. തന്‍റെ ജീവിതകാലം മുഴുവന്‍ പരമാവധി പ്രൊഫഷണലായിരിക്കാനാണ് താന്‍ ശ്രമിച്ചിരുന്നതെന്നും, തന്നിലെ ഫുട്‌ബോള്‍ പ്രതിഭയെക്കൊണ്ട് ആളുകള്‍ക്ക് സന്തോഷം നല്‍കാനാണ് നാളിത് വരെയും പരിശ്രമിച്ചിരുന്നതെന്നും താരം വ്യക്തമാക്കി

കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് പാരഗ്വായില്‍ ലോക്ക്ഡൗണ്‍ നിലവിലുണ്ട്. നിയന്ത്രണങ്ങള്‍ പരിഗണിച്ച് വിചാരണ പൂര്‍ത്തിയാകുന്നതുവരെ താരത്തെ വീട്ടുതടങ്കലിലാക്കാനാണ് കോടതി ഉത്തരവിട്ടിരുന്നത്. കോടതി നിര്‍ദേശം മാനിച്ച് പാരഗ്വായിലെ അസന്‍സിയോണിലെ ആഡംബര ഹോട്ടലില്‍ വീട്ടുതടങ്കലിലാണ് മുന്‍ ബ്രസീലിയന്‍ സ്റ്റാര്‍ ഫുട്ബോളര്‍.