LiveTV

Live

Sports

''ഒരിക്കല്‍ ഷൂസില്‍ ഞാന്‍ അഡിഡാസ് എന്ന് എഴുതി; ഇന്ന് അവര്‍ എന്‍റെ പേരുള്ള ഷൂസ് ഇറക്കുന്നു'' ഹിമ ദാസ്

ആദ്യ കാലത്ത് ഓടിത്തുടങ്ങുമ്പോള്‍ ഷൂസൊന്നും ഉണ്ടായില്ല. ദേശീയ തലത്തില്‍ ആദ്യമായി ഓടാനെത്തിയപ്പോള്‍ പിതാവ്‌ എനിക്ക്‌ ഒരു ജോഡി ഷൂ വാങ്ങി തന്നു

''ഒരിക്കല്‍ ഷൂസില്‍ ഞാന്‍ അഡിഡാസ് എന്ന് എഴുതി; ഇന്ന് അവര്‍ എന്‍റെ പേരുള്ള ഷൂസ് ഇറക്കുന്നു'' ഹിമ ദാസ്

ചെറുപ്പത്തില്‍ താന്‍ അനുഭവിച്ച കഷ്ടപ്പാടുകളും ഇപ്പോള്‍ ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ചും സംസാരിച്ച് ഹിമ ദാസ്. സുരേഷ്‌ റെയ്‌നയ്‌ക്കൊപ്പമെത്തിയ ഇന്‍സ്റ്റാ ലൈവില്‍ തുടക്ക കാലത്തില്‍ നേരിട്ടതുള്‍പ്പെടെയുള്ള പ്രയാസങ്ങളെ കുറിച്ച്‌ ഹിമാ ദാസ്‌ പറയുന്നു. ലോക്ക് ഡൌണ്‍ കാലത്ത് ആരാധകരുമായി സംസാരിക്കാന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇതുപോലെ നിരവധി താരങ്ങള്‍ എത്തുന്നുണ്ട്.

ആദ്യ കാലത്ത് ഓടിത്തുടങ്ങുമ്പോള്‍ ഷൂസൊന്നും ഉണ്ടായില്ല. ദേശീയ തലത്തില്‍ ആദ്യമായി ഓടാനെത്തിയപ്പോള്‍ പിതാവ്‌ എനിക്ക്‌ ഒരു ജോഡി ഷൂ വാങ്ങി തന്നു. സാധാരണ ഷൂസ്‌ ആയിരുന്നു അത്‌. ഞാന്‍ അതില്‍ അഡിഡാസ്‌ എന്ന്‌ എഴുതി വെച്ചു. കാലം എന്താണ്‌ നമുക്ക്‌ വേണ്ടി കരുതി വെച്ചിരിക്കുന്നതെന്ന്‌ അറിയില്ലല്ലോ. അഡിഡാസ്‌ ഇപ്പോള്‍ എന്റെ പേരോടെ ഷൂസ്‌ ഇറക്കുകയാണ്‌. ഹിമ ദാസ്‌ പറഞ്ഞു.

സച്ചിന്‍ തെണ്ടുല്‍ക്കറെ ആദ്യമായി നേരില്‍ കണ്ട നിമിഷം സന്തോഷം കൊണ്ട്‌ താന്‍ കരഞ്ഞു പോയതായും ഹിമ പറയുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു അത്‌. റോള്‍ മോഡലിനെ നേരില്‍ കാണുക എന്നത്‌ ഏതൊരു വ്യക്തിയെ സംബന്ധിച്ചും വലിയൊരു നിമിഷമാണ്‌. ഞാനത്‌ ഒരിക്കലും മറക്കില്ല.

കോവിഡിനെ തുടര്‍ന്ന്‌ ഒളിംപിക്‌സ്‌ നീട്ടിവെച്ചതോടെ പരിശീലനം നടത്താന്‍ കൂടുതല്‍ സമയം ലഭിച്ചതായും ഹിമ ദാസ്‌ പറഞ്ഞു. പരിക്കില്‍ നിന്ന്‌ പുറത്തുവന്നു കഴിഞ്ഞു. ലോക്ക്‌ ഡൗണ്‍ കാലത്ത് ശാരീരികമായും മാനസീകമായും ഫിറ്റ്‌നസ്‌ നിലനിര്‍ത്തും. ഇത് കഴിയുന്നതോടെ ഒളിംപിക്‌സിന്‌ വേണ്ട പരിശീലനം ആരംഭിക്കുമെന്നും ഹിമ ദാസ്‌ കൂട്ടിച്ചേര്‍ത്തു.