LiveTV

Live

Sports

മറ്റൊന്നും ഇത്രമേല്‍ വേദനിപ്പിക്കുന്നതല്ല; ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന ദിവസവേദനക്കാരെ സഹായിക്കാന്‍ കോഹ്‍ലിയും ഡിവില്ലേഴ്സും

കോവിഡ് 19 കാരണം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി കോഹ്‍ലിയുടെയും ഡിവില്ലേഴ്സിന്‍റെയും ബാറ്റിങ് കിറ്റുകള്‍ ലേലത്തിന് വക്കുമെന്നും ഡിവില്ലേഴ്സ് കൂട്ടിച്ചേര്‍ത്തു

മറ്റൊന്നും ഇത്രമേല്‍ വേദനിപ്പിക്കുന്നതല്ല; ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന ദിവസവേദനക്കാരെ സഹായിക്കാന്‍ കോഹ്‍ലിയും ഡിവില്ലേഴ്സും

ദിവസവേതന തൊഴിലാളികള്‍ ഭക്ഷണത്തിനായി കഷ്ടപ്പെടുന്നതിന് സാക്ഷ്യം വഹിക്കുന്നതിനേക്കാള്‍ മറ്റൊന്നും തന്നെ വേദനിപ്പിക്കുന്നില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. വിരാട് കോഹ്‍ലിയും മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും റോയല്‍ ചാലഞ്ചേഴ്സ് സഹതാരവുമായ എബിഡി വില്ലേഴ്സും തമ്മില്‍ നടത്തിയ ഒരു ഇന്‍സ്റ്റാഗ്രാം വീഡിയോ ചാറ്റിലാണ് കോഹ്‍ലി ഇത് പറഞ്ഞത്.

ജനങ്ങള്‍ ഭക്ഷണത്തിനായി കഷ്ടപ്പെടുന്നത് കാണുന്നതിനേക്കാള്‍ മറ്റൊന്നും നമ്മെ വേദനിപ്പിക്കുന്നില്ല. നമ്മളാല്‍ കഴിയുന്ന രീതിയില്‍ അവരെ സഹായിക്കണം. ഞാനും അനുഷ്കയും പറ്റാവുന്ന രീതിയില്‍ സഹായങ്ങള്‍ ചെയ്യുന്നുണ്ട്. മറ്റുള്ളവരുടെ അവസ്ഥ അനുസരിച്ച് സഹായിക്കുന്നതാണ് വലിയ കാര്യം. കോഹ്‍ലി ഡിവില്ലേഴ്സിനോട് പറഞ്ഞു.

ലോകത്താകെ പരന്നുകിടക്കുന്ന വിശപ്പിന്‍റെ കഷ്ടതകളെക്കുറിച്ച് കൊറോണ തനിക്ക് മനസിലാക്കിത്തന്നുവെന്ന് ഡിവില്ലേഴ്സും പറഞ്ഞു. സ്വന്തം കുടുംബത്തിന് ഭക്ഷണം നല്‍കാന്‍ സാധിക്കാത്തതിനെക്കാള്‍ ഇത്രയും ഭീകരമായ അവസ്ഥ മറ്റൊന്നില്ലെന്നും ഡിവില്ലേഴ്സ് കൂട്ടിച്ചേര്‍ത്തു.

കോവിഡ് 19 കാരണം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി കോഹ്‍ലിയുടെയും ഡിവില്ലേഴ്സിന്‍റെയും ബാറ്റിങ് കിറ്റുകള്‍ ലേലത്തിന് വക്കുമെന്നും ഡിവില്ലേഴ്സ് കൂട്ടിച്ചേര്‍ത്തു. പ്രകൃതിയെ സംരക്ഷിണമെന്ന ആശയവുമായി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് 2016 ഐപിഎല്ലില്‍ പച്ച ജേഴ്സിയില്‍ കളത്തിലിറങ്ങുകയുണ്ടായി. അന്ന് ഗുജറാത്ത് ലയണ്‍സിനെതിരെ ഇരുവരും സെഞ്ച്വറി നേടിയിരുന്നു. അന്നത്തെ കളിയുടെ കിറ്റാണ് ലേലത്തിന് വെക്കുന്നത്.