LiveTV

Live

Sports

പന്ത് ചുരണ്ടല്‍ വിവാദം; ഓസ്ട്രേലിയയെ രക്ഷിക്കാന്‍ സ്മിത്ത് സ്വയം ബലിയാടായതാണെന്ന് ഫ്ലിന്‍റോഫ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഓസ്ട്രേലിയന്‍ ടീമംഗങ്ങള്‍ക്ക് മുഴുവന്‍ പങ്കുണ്ടെന്ന് മുന്‍ ഇംഗ്ലണ്ട് ഓള്‍റൌണ്ടര്‍ ആന്‍ഡ്രൂ ഫ്ലിന്‍റോഫ്

പന്ത് ചുരണ്ടല്‍ വിവാദം; ഓസ്ട്രേലിയയെ രക്ഷിക്കാന്‍ സ്മിത്ത് സ്വയം ബലിയാടായതാണെന്ന് ഫ്ലിന്‍റോഫ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഓസ്ട്രേലിയന്‍ ടീമംഗങ്ങള്‍ക്ക് മുഴുവന്‍ പങ്കുണ്ടെന്ന് മുന്‍ ഇംഗ്ലണ്ട് ഓള്‍റൌണ്ടര്‍ ആന്‍ഡ്രൂ ഫ്ലിന്‍റോഫ്. ടീമംഗങ്ങളെ രക്ഷിക്കാനായ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് സ്വയം ബലിയാടാകുകയായിരുന്നുെവന്നും ഫ്ലിന്റോഫ് അഭിപ്രായപ്പെട്ടു. 2018ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ കേപ്ടൗൺ ടെസ്റ്റിലാണു സാൻഡ് പേപ്പർ ഉപയോഗിച്ച് ഓസ്ട്രേലിയൻ താരങ്ങൾ പന്തിൽ കൃത്രിമം വരുത്തിയത്.

ബോളർ കാമറൂൺ ബാൻക്രോഫ്റ്റ്, ക്യാപ്റ്റൻ സ്മിത്ത്, ഡേവിഡ് വാർണർ എന്നിവർക്കു സംഭവത്തിൽ വിലക്ക് കിട്ടി. ക്രിക്കറ്റിലെ കറപിടിച്ച അധ്യായങ്ങളില്‍ ഒന്നായി അതോടെ കേപ് ടൗണ്‍ ടെസ്റ്റ് മാറുകയായിരുന്നു. സ്റ്റീവ് സമിത്തിനും ഡേവിഡ് വാര്‍ണറിനും 12 മാസത്തെ വിലക്കാണ് അന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പന്തു ചുരുണ്ടിയ കാമറോണ്‍ ബാന്‍ക്രോഫ്റ്റ് ഒന്‍പതു മാസത്തെ വിലക്കും നേരിട്ടു.

എന്നാല്‍ അന്നത്തെ പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ ഓസ്‌ട്രേലിയന്‍ ടീം ഒന്നടങ്കം പങ്കാളികളാണെന്ന് ഫ്ലിന്റോഫ് ആരോപിക്കുന്നു. ഒരു ബോളർ എന്ന നിലയ്ക്ക് ചുരണ്ടിയ അവസ്ഥയിലുള്ള പന്ത് കയ്യിൽ കിട്ടിയാൽ അതിനു പിന്നിലെന്താവും സംഭവിച്ചിരിക്കുകയെന്നു മനസ്സിലാകും. സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ചത് തെറ്റ് തന്നെയാണ്. പക്ഷേ ഈ സംഭവത്തില്‍ ടീമിലെ മറ്റാര്‍ക്കും പങ്കില്ലെന്ന കാര്യം വിശ്വസിക്കാന്‍ പ്രയാസമാണെന്ന് ഫ്‌ളിന്റോഫ് പറഞ്ഞു. പക്ഷേ സംഭവം വെളിച്ചത്തു വന്നപ്പോള്‍ കുറ്റം സ്മിത്തിന്റെയും വാര്‍ണറുടെയും മാത്രമായി, ഫ്ലിന്റോഫ് കൂട്ടിച്ചേര്‍ത്തു.