LiveTV

Live

Sports

'അറിഞ്ഞോ അറിയാതെയോ നിങ്ങള്‍ ജനങ്ങളെ പ്രകോപിപ്പിക്കുന്നു' ബബിത ഫോഗാടിനെതിരെ ജ്വാല ഗുട്ട

പല കായിക പ്രമുഖരും ബബിതയെ പിന്‍താങ്ങുകയും അവരുടെ ട്വീറ്റുകള്‍ക്ക് മൌനം പാലിക്കുകയും ചെയ്തപ്പോള്‍ ജ്വാല ഗുട്ട കടുത്ത സ്വരത്തില്‍ത്തന്നെ അതിനെ എതിര്‍ത്തു

'അറിഞ്ഞോ അറിയാതെയോ നിങ്ങള്‍ ജനങ്ങളെ പ്രകോപിപ്പിക്കുന്നു' ബബിത ഫോഗാടിനെതിരെ ജ്വാല ഗുട്ട

അറിഞ്ഞോ അറിയാതെയോ നിങ്ങള്‍ ഒരു പ്രത്യേക വിഭാഗക്കാരെ കുറ്റപ്പെടുത്തിയും ലക്ഷ്യം വച്ചും മറ്റു ചിലരെ പ്രകോപിതരാക്കുന്നു. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുക മാത്രമാണ് ചെയ്യുക. സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തുന്ന ബബിത ഫോഗാടിനെതിരെ ബാറ്റ്മിന്‍റണ്‍ താരം ജ്വാല ഗുട്ട പറഞ്ഞ വാക്കുകളാണിത്.

2019ല്‍ ബിജെപി അംഗമായ ബബിത ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ഉന്നം വെച്ചുകൊണ്ട് നിരന്തരം ട്വീറ്റുകള്‍ ചെയ്യാറുണ്ട്. ഡല്‍ഹിയിലെ നിസാമൂദ്ദീനില്‍ വെച്ച് നടന്ന മത സമ്മേളനത്തെ രാജ്യത്ത് പടരുന്ന കോവിഡ് മഹാമാരിയുമായി കൂട്ടിവായിച്ചുകൊണ്ടും ബബിത ട്വീറ്റ് ചെയ്തു. വിദ്വേഷ പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് നടി കങ്കണ റണാവത്തിന്‍റെ സഹോദരിയുടെ ട്വിറ്റര്‍ അക്കൌണ്ട് സസ്പെന്‍റ് ചെയ്ത പോലെ ബബിതയെയും ചെയ്യണമെന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

പല കായിക പ്രമുഖരും ബബിതയെ പിന്‍താങ്ങുകയും അവരുടെ ട്വീറ്റുകള്‍ക്ക് മൌനം പാലിക്കുകയും ചെയ്തപ്പോള്‍ ജ്വാല ഗുട്ട കടുത്ത സ്വരത്തില്‍ത്തന്നെ അതിനെ എതിര്‍ത്തു. ഒരു പ്രത്യേക വിഭാഗക്കാരെ മാത്രം ലക്ഷ്യം വച്ചുള്ള ബബിതയുടെ നിരവധി ട്വീറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അങ്ങനെ ചെയ്യാനുള്ള സമയാമാണ് ഇതെന്ന് തോനുന്നില്ല. ജീവിതത്തിന്‍റെ എല്ലാ ഖട്ടത്തിലും പറയുന്ന വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷെ, ഇവിടെ അതല്ല അവസ്ഥ.നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ, ജനങ്ങളെ മറ്റ് മതവിഭാഗത്തിലുള്ളവര്‍ക്കെതിരെ നീങ്ങാന്‍ പ്രകോപിപ്പിക്കുകയാണ്. ജ്വാല ഗുട്ട പറഞ്ഞു.