LiveTV

Live

Sports

ടി-20 ലോകകപ്പ് വേദികള്‍ വെച്ച് മാറാമെന്ന് ഗവാസ്കര്‍; ഈ വര്‍ഷം ഇന്ത്യയില്‍, അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍

സെപ്റ്റംബര്‍ 30 വരെ വിദേശികളെ ഓസ്‌ട്രേലിയയില്‍ പ്രവേശിക്കുന്നതില്‍ നിന്നും കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലോകകപ്പിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്

ടി-20 ലോകകപ്പ് വേദികള്‍ വെച്ച് മാറാമെന്ന് ഗവാസ്കര്‍; ഈ വര്‍ഷം ഇന്ത്യയില്‍, അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍

കോവിഡ് 19 പശ്ചാത്തലത്തില്‍ ടി20 ക്രിക്കറ്റ് ലോകകപ്പ് വേദികള്‍ വെച്ച് മാറാമെന്ന നിര്‍ദേശവുമായ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗാവസ്കര്‍. ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ടി20 ലോകകപ്പിനു ഓസ്ട്രേലിയയാണ് ആതിഥേയത്വം വഹിക്കുന്നത്. എന്നാല്‍ കോവിഡ് വ്യാപനം ഇനിയും നിയന്ത്രണ വിധേയമായിട്ടില്ലാത്തതിനാല്‍ ഓസ്‌ട്രേലിയ വിദേശികള്‍ക്കു കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സെപ്റ്റംബര്‍ 30 വരെ വിദേശികളെ ഓസ്‌ട്രേലിയയില്‍ പ്രവേശിക്കുന്നതില്‍ നിന്നും കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലോകകപ്പിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. ഐ.സി.സിയാകട്ടെ ഇനിയും ടൂര്‍ണമെന്റിന്റെ കാര്യത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടിട്ടുമില്ല.

ഈ സന്ദര്‍ഭത്തിലാണ് ടി20 ലോകകപ്പിന്‍റെ ഭാവി സംബദ്ധിച്ച അനശ്ചിതത്വങ്ങള്‍ക്ക് തടയിടാന്‍ ഒരു നിര്‍ദേശവുമായ് സുനില്‍ ഗവാസ്കര്‍ എത്തിയത്. ഈ വര്‍ഷത്തെ ടി20 ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കാനും, അടുത്ത വര്‍ഷത്തെ ലോകകപ്പിന് ഓസ്ട്രേലിയ വേദിയാകാനുമാണ് ഗവാസ്കറിന്‍റെ നിര്‍ദേശം. നേരത്തെ നിശ്ചയിച്ചതനുസരിച്ച് അടുത്ത വര്‍ഷം ടി20 ലോകകപ്പിന് ഇന്ത്യയാണ് വേദിയാകുന്നത്. ഈ വര്‍ഷം ഓസീസും. എന്നാല്‍ കോവിഡിന്‍റെ പ്രത്യേക സാഹചര്യം പരിഗണിച്ച് വേദികള്‍ തമ്മില്‍ ഈ രണ്ട് വര്‍ഷങ്ങളിലേക്ക് വെച്ച് മാറാനാണ് ഗവാസ്കര്‍ നിര്‍ദേശിക്കുന്നത്. അങ്ങനെ തീരുമാനമെടുത്താല്‍ ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടത്താന്‍ കഴിയുമോ എന്ന് സംശയിക്കുന്ന ടി20 ലോകകപ്പ് ഉപേക്ഷിക്കാതെ തന്നെ വേദികള്‍ പരസ്പരം വെച്ച് മാറി ടൂര്‍ണമെന്‍റ് നടത്താന്‍ സാധിക്കുമെന്നാണ് താരത്തിന്‍റെ വിലയിരുത്തല്‍.

‘സെപ്റ്റംബര്‍ 30 വരെ വിദേശികളെ ഓസ്‌ട്രേലിയ വിലക്കിയ കാര്യം നമുക്കെല്ലാം അറിയാം. ഈ അവസ്ഥയില്‍ ഒക്ടോബര്‍ മധ്യത്തോട ലോകകപ്പ് ഓസ്‌ട്രേലിയയില്‍ ആരംഭിക്കുകയെന്നത് ദുഷ്‌കരമായ കാര്യമാണ്’ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. ‘അടുത്ത വര്‍ഷം ടി20 ലോകകപ്പിന് ഇന്ത്യ വേദിയാവുന്നുണ്ട്. കോവിഡ്-19 നിയന്ത്രണ വിധേയമാവുകയും ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലൊരു ധാരണയിലെത്തുകയും ചെയ്താല്‍ ടൂര്‍ണമെന്റ് പരസ്പരം വച്ച് മാറാം. അതായത് ഈ വര്‍ഷത്തെ ടി20 ലോകകപ്പിന് ഇന്ത്യ വേദിയായി പകരം അടുത്ത വര്‍ഷത്തെ ലോകകപ്പ് ഓസീസിന് വിട്ടുനല്‍കാം.’ ഗവാസ്‌കര്‍ അഭിപ്രാപ്പെട്ടു.