LiveTV

Live

Sports

കണ്ണുകെട്ടി ബാറ്റ് ചെയ്തും സിക്സ് പരത്തി പീറ്റേഴ്സന്‍; വീഡിയോ വൈറല്‍

താന്‍ പുതിയ യൂട്യൂബ്‌ ചാനല്‍ ആരംഭിച്ച വിവരവും പീറ്റേഴ്‌സന്‍ വീഡിയോ ഷെയര്‍ ചെയ്യുന്നതിലൂടെ പങ്കുവെച്ചു

കണ്ണുകെട്ടി ബാറ്റ് ചെയ്തും സിക്സ് പരത്തി പീറ്റേഴ്സന്‍; വീഡിയോ വൈറല്‍

ഒരുപാട് മുന്‍നിര ബൌളര്‍മാരെ വിറപ്പിച്ചിട്ടുള്ള ബാറ്റ്സ്മാനാണ് കെവിന്‍ പീറ്റേഴ്സന്‍. റിവേഴ്സ് സ്വീപ് സിക്സറുകളുടെയും പിച്ചിങ് ഷോട്ടുകളിലൂടെയും ആരാധകരെ അദ്ദേഹം ഹരം കൊള്ളിച്ചിരുന്നു. അതിനിടയില്‍ കണ്ണുകെട്ടി സിക്‌സ്‌ പറത്തുന്ന വീഡിയോയും ഏതാനും വര്‍ഷം മുമ്പ് അദ്ദേഹം പങ്കുവെച്ചിരുന്നു. ലോക്ക്‌ഡൗണ്‍ കാലത്ത്‌ പീറ്റേഴ്‌സന്‍ വീണ്ടും ആ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് പീറ്റേഴ്സന്‍റെ കണ്ണുകെട്ടി സിക്സ്.

കണ്ണ്‌ കെട്ടി നിന്ന്‌ കുറ്റന്‍ സിക്‌സ്‌ പറത്തുന്ന വീഡിയോയാണ്‌ താരം പങ്കുവെച്ചത്‌. താന്‍ പുതിയ യൂട്യൂബ്‌ ചാനല്‍ ആരംഭിച്ച വിവരവും പീറ്റേഴ്‌സന്‍ വീഡിയോ ഷെയര്‍ ചെയ്യുന്നതിലൂടെ പങ്കുവെച്ചു. 2014ലാണ്‌ പീറ്റേഴ്‌സന്‍ അവസാനമായി ഇംഗ്ലണ്ടിന്‌ വേണ്ടി കളിച്ചത്‌. പീറ്റേഴ്‌സന്റെ കഴിവുകള്‍ തനിക്ക്‌ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല എന്ന നിരാശ ഇംഗ്ലണ്ട്‌ മുന്‍ നായകന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ നേരത്തെ പങ്കുവെച്ചിരുന്നു.