LiveTV

Live

Sports

മൊട്ടയടിച്ച് മേക്കോവറുമായ് കപില്‍ ദേവ്; ഇത് റിച്ചാര്‍ഡ്സോ താനോസോയെന്ന് ആരാധകര്‍ 

താടിവെച്ച് തല മൊട്ടയടിച്ച കപിലിന്റെ പുതിയ ലുക്ക് ആരാധകര്‍ ഏറ്റെടുത്ത് ആഘോഷിക്കുകയാണ്. കപിലിന്‍റെ മുന്‍ സഹതാരം കൂടിയായിരുന്ന ചേതന്‍ ശര്‍മയാണ് ട്വിറ്ററില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.

മൊട്ടയടിച്ച് മേക്കോവറുമായ് കപില്‍ ദേവ്; ഇത് റിച്ചാര്‍ഡ്സോ താനോസോയെന്ന് ആരാധകര്‍ 

ലോക്ഡൌണ്‍ വിരസത മാറ്റാന്‍ പലരും പല കാര്യങ്ങളാണ് ചെയ്യുന്നത്. ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളും മറ്റ് സെലിബ്രിറ്റി ഐക്കണുകളുമെല്ലാം തങ്ങള്‍ നടത്തുന്ന ഓരോ ലോക്ഡൌണ്‍ പരീക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കാറുമുണ്ട്. അതെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്ന കാഴ്ച നവമാധ്യമങ്ങളില്‍ സാധാരണമാണ്. അങ്ങനെ പരീക്ഷണങ്ങള്‍ നടത്തിയ താരനിരയുടെ ലിസ്റ്റിലേക്ക് കടന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവും.

ഇന്ത്യയ്ക്ക് ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റന്‍റെ പുതിയ മേക്കോവര്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. താടിവെച്ച് തല മൊട്ടയടിച്ച കപിലിന്റെ പുതിയ ലുക്ക് ആരാധകര്‍ ഏറ്റെടുത്ത് ആഘോഷിക്കുകയാണ്. കപിലിന്‍റെ മുന്‍ സഹതാരം കൂടിയായിരുന്ന ചേതന്‍ ശര്‍മയാണ് ട്വിറ്ററില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.

താരത്തിന്‍റെ മേക്കോവര്‍ ചിത്രങ്ങള്‍ കണ്ട ആരാധകര്‍ പല തരത്തിലുള്ള കമന്‍റുകളാണ് പാസാക്കുന്നത്. കറുത്ത ബ്ലേസറും കൂളിങ് ഗ്ലാസും ധരിച്ചുള്ള കപിലിന്റെ നിൽപ്പ് കണ്ടാൽ സ്റ്റൈൽ മന്നൻ രജനീകാന്തിനെ പോലെ തോന്നുന്നുവെന്ന് ഒരു കൂട്ടര്‍ അഭിപ്രായപ്പെട്ടപ്പോള്‍ കട്ടപ്പയെ പോലെ ഉണ്ടെന്നായിരുന്നു മറ്റൊരു പക്ഷത്തിന്‍റെ വാദം.

എന്നാല്‍ കപിലിനെ ഇപ്പോള്‍ കണ്ടാല്‍ മാര്‍വെല്‍ താരം താനോസിനെ പോലെ ഉണ്ടെന്നായിരുന്നു വേറൊരു വിഭാഗം ആരാധകരുടെ നിരീക്ഷണം. മറുവശത്ത് കപിലിന്‍റെ പുതിയ ലുക്കിനെ വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിന്‍റെ സ്റ്റൈലുമായും ആരാധകര്‍ താരതമ്യം ചെയ്യുന്നുണ്ട്. എന്തായാലും താരത്തിന്‍റെ പുതിയ ലുക്കിനെ ആരാധകര്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

മൊട്ടയടിച്ച് മേക്കോവറുമായ് കപില്‍ ദേവ്; ഇത് റിച്ചാര്‍ഡ്സോ താനോസോയെന്ന് ആരാധകര്‍ 

കഴിഞ്ഞ ദിവസം സച്ചിൻ തെണ്ടുൽക്കർ വീട്ടിലിരുന്ന് സ്വന്തമായ് മുടി ട്രിം ചെയ്യുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അതും ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കിയിരുന്നു