LiveTV

Live

Sports

‘ധോണി മറ്റൊരു അമ്മയില്‍ നിന്ന് ലഭിച്ച സഹോദരന്‍’: ഡ്വെയ്ന്‍ ബ്രാവോ

തന്റെ സഹോദരതുല്യനും ചെന്നൈ താരവുമായ ധോണിയെ പുകഴ്ത്തിക്കൊണ്ടുള്ള പാട്ടിന്റെ ടീസര്‍ ബ്രാവോ പുറത്തുവിട്ടിട്ടുണ്ട്.

‘ധോണി മറ്റൊരു അമ്മയില്‍ നിന്ന് ലഭിച്ച സഹോദരന്‍’: ഡ്വെയ്ന്‍ ബ്രാവോ

ലോക്ക്ഡൌണ്‍ സമയത്ത് ഒരു പാട്ടുണ്ടാക്കാനുള്ള അണിയറ പ്രവര്‍ത്തനത്തിലാണ് വെസ്റ്റ് ഇൻഡീസിന്റെ ഓൾ‌റൌണ്ടർ ഡ്വെയ്ൻ ബ്രാവോ. ഇന്ത്യന്‍ താരവും തന്റെ ഐ.പി.എല്‍ ടീം ക്യാപ്റ്റനുമായ എം‌എസ് ധോണിക്കായാണ് ബ്രാവോ പുതിയ ഗാനം തയ്യാറാക്കുന്നത്. തന്റെ സഹോദരതുല്യനും ചെന്നൈ താരവുമായ ധോണിയെ പുകഴ്ത്തിക്കൊണ്ടുള്ള പാട്ടിന്റെ ടീസര്‍ ബ്രാവോ പുറത്തുവിട്ടിട്ടുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സഹതാരങ്ങളും അടുത്ത കൂട്ടുകാരുമാണ് ഇരുവരും. ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ബ്രാവോയുടെ പാട്ടിന്‍റെ ടീസര്‍ പങ്ക് വെച്ചത്.

‘ഇത് എന്റെ പാട്ടിന്റെ ഒരു സാമ്പിള്‍ മാത്രമാണ്, എന്റെ സഹോദര താരമായ ധോണിക്ക് വേണ്ടിയാണ് ആ ഗാനം. ധോണി മറ്റൊരു അമ്മയില്‍ നിന്ന് എനിക്ക് ലഭിച്ച സഹോദരനാണ്’ ബ്രാവോ പറഞ്ഞു.

ക്രിക്കറ്റെന്ന നിലയില്‍ മാത്രമല്ല റാപ്പ് ഗായകനെന്ന നിലയിലും ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനാണ് ഈ വിന്‍ഡീസ് താരം. നേരത്തേ ചാംപ്യനെന്നു തുടങ്ങുന്ന ഗാനം ബ്രാവോ പുറത്തിറക്കിയിരുന്നു. ഇതു വൈറലായി മാറുകയും ചെയ്തിരുന്നു. 2016ലെ ടി20 ലോകകപ്പില്‍ വിന്‍ഡീസ് ടീം ജേതാക്കളായപ്പോള്‍ ടീമിലെ മുഴുവന്‍ താരങ്ങളും ഈ ഗാനത്തിനൊപ്പം ചുവട് വച്ചിരുന്നു.