LiveTV

Live

Sports

‘ധോണിയെ എഴുതി തള്ളുന്നത് അനീതി, അദ്ദേഹത്തിന് ഇപ്പോഴും പ്രതിഭയുണ്ട്’: മുഹമ്മദ് കൈഫ്

ധോണിയെ വരുന്ന ടി20 ലോകകപ്പിലും ഇന്ത്യന്‍ ജഴ്സിയില്‍ കാണമമെന്നാണ് തന്‍റെ ആഗ്രഹമെന്നും കൈഫ് വ്യക്തമാക്കി

‘ധോണിയെ എഴുതി തള്ളുന്നത് അനീതി, അദ്ദേഹത്തിന് ഇപ്പോഴും പ്രതിഭയുണ്ട്’: മുഹമ്മദ് കൈഫ്

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ വിരമിക്കലുമായ് ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. ധോണിയെ അനുകൂലിച്ചും പ്രതികൂലിച്ചും ക്രിക്കറ്റ് ലോകത്ത് വളരെ വലിയ സംവാദങ്ങളാണ് മടക്കുന്നത. മുന്‍ ഇന്ത്യന്‍ താരങ്ങളും ലോക താരങ്ങളും അടക്കം പലരും അവരുടേതായ നിലപാട് വ്യകത്മാക്കുന്നുമുണ്ട്. ഇപ്പോഴിതാ ആ നിരയിലേക്ക് ഫീല്‍ഡിങ് മികവ് കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസമയിപ്പിച്ച മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫും എത്തിയിരിക്കുകയാണ്.

ധോണിയെ അനുകൂലിച്ച് കൊണ്ടാണ് കൈഫ് തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ധോണിയെ വരുന്ന ടി20 ലോകകപ്പിലും ഇന്ത്യന്‍ ജഴ്സിയില്‍ കാണമമെന്നാണ് തന്‍റെ ആഗ്രഹമെന്ന് കൈഫ് പറയുന്നു. ‘ഒറ്റയ്ക്ക് ടീമിനെ കരകയറ്റുവാന്‍ പ്രതിഭയുള്ള താരമാണ് ധോണി. ഐ.പി.എലിലെ പ്രകടനം മാത്രം നോക്കിയാവരുത് ധോണിയെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നത്.’ കൈഫ് പറഞ്ഞു. ടീമിനെ സമ്മര്‍ദ്ദത്തില്‍ നിന്ന് വിജയത്തിലേക്ക് പിടിച്ചുയര്‍ത്തുവാന്‍ ശേഷിയുള്ള താരമാണ് എം.എസ് ധോണി. ലോകം കണ്ട മികച്ച ഫിനിഷര്‍മാരിലൊരാളായ ധോണിയെ ടീമിലെത്തിച്ചാല്‍ അത് ഇന്ത്യയ്ക്ക് ലോകകപ്പില്‍ ഗുണം ചെയ്യുമെന്നും കൈഫ് വ്യക്തമാക്കി.

ധോണിക്ക് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്നു എഴുതിത്തള്ളുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അനീതിയാണ്. ധോണിയില്‍ ക്രിക്കറ്റ് ഇനിയുമേറെ അവശേഷിക്കുന്നുണ്ട്. ഇത്രയും കാലം കളിക്കുമ്പോള്‍ കരിയറില്‍ സ്വാഭാവികമായും ഉയര്‍ച്ചകളും താഴ്ചകളുമുണ്ടാവും. ധോണിക്കു മാത്രമല്ല ഏതൊരു ക്രിക്കറ്റ് താരത്തിനും സംഭവിക്കുന്ന കാര്യമാണ് ഇതെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു..