LiveTV

Live

Sports

ലിയാണ്ടർ പേസിന്‍റെ ‘ഫ്രൈയിംഗ് പാൻ’ ചലഞ്ച് ഏറ്റെടുത്ത് മഹേഷ് ഭൂപതി

ഫ്രൈയിങ് പാന്‍ ഉപയോഗിച്ച് ടെന്നീസ് ബോള്‍ ഭിത്തിയിലേക്ക് തുടരെ അടിച്ച് കളിക്കുന്നതാണ് ചലഞ്ച്

ലിയാണ്ടർ പേസിന്‍റെ ‘ഫ്രൈയിംഗ് പാൻ’ ചലഞ്ച് ഏറ്റെടുത്ത് മഹേഷ് ഭൂപതി

കോവിഡ് വ്യാപനത്തിനെ പ്രതിരോധിക്കനായി രാജ്യം മുഴുവൻ വീടുകളിൽ ഇരിക്കുകയാണ്. ലോക്ഡൌണ്‍ സമയം രസകരമാക്കാന്‍ സിനിമ താരങ്ങളും, കായിക താരങ്ങളും വീടുകളില്‍ പല പല ജോലികളിൽ മുഴുകുകയാണ്. അതെല്ലാം താരങ്ങള്‍ സോഷ്യൽ മീഡിയയിൽകൂടെ പങ്കുവെയ്ക്കാറുമുണ്ട്. അങ്ങനെയാണ് ‘ഫ്രൈയിംഗ് പാൻ’ ചലഞ്ചുമായി മുന്‍ ടെന്നീസ് താരം ലിയാണ്ടർ പേസ് രംഗത്തെത്തിയത്. ഫ്രൈയിങ് പാന്‍ ഉപയോഗിച്ച് ടെന്നീസ് ബോള്‍ ഭിത്തിയിലേക്ക് തുടരെ അടിച്ച് കളിക്കുന്നതാണ് ചലഞ്ച്. അടിക്കുന്ന സ്ഥലത്തേക്ക് നോക്കാതെ ക്യാമറയെ ഫേസ് ചെയ്ത് സംസാരിച്ച് കൊണ്ടാണ് ലിയാണ്ടര്‍ പേസ് ചലഞ്ച് മുന്നോട്ട വെച്ചത്

“ലോക്ക്ഡൗണിൽ ആയിരിക്കുമ്പോൾ നിങ്ങൾക്കായി ഇതാ ഒരു ചലഞ്ച്! നിങ്ങളില്‍ എത്ര പേര്‍ക്ക് ചെയ്യാൻ കഴിയും? ഞാൻ നിങ്ങളെ എല്ലാവരെയും ചലഞ്ച് ചെയ്യുന്നു. ‘ഫ്രൈയിംഗ് പാൻ ചലഞ്ച്’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് നിങ്ങളുടെ എൻ‌ട്രികൾ‌ അയയ്‌ക്കുക, എന്നെ ടാഗുചെയ്യുക, അവയില്‍ മികച്ചത് ഞാൻ‌ ഷെയര്‍ ചെയ്യും! ” ഇങ്ങനെയാണ് പേസ് ട്വിറ്ററില്‍ കുറിച്ചത്.

ടെന്നീസ് ഡബിള്‍സില്‍ തന്‍റെ സഹതാരമായിരുന്ന പേസിന്‍റെ ചലഞ്ച് ഏറ്റെടുത്ത് മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മഹേഷ് ഭൂപതി. എന്നാല്‍ പേസിനെ പോലെ ഭിത്തിയിലേക്ക് നോക്കാതെ കളിക്കാനുള്ള സ്കില്‍ തനിക്കില്ലെന്നും അതിനാല്‍ ചലഞ്ചിന്‍റെ ആവേശം നിലനിര്‍ത്താന്‍ വലുപ്പം കുറഞ്ഞ ഫ്രൈയിങ് പാന്‍ ഉപയോഗിക്കുന്നുവെന്നും ഭൂപതി പറഞ്ഞു.

v

ഈ ആഴ്ച ആദ്യം, സ്വിസ് താരം റോജർ ഫെഡറർ സ്വയം വോളിംഗ് ചെയ്യുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു, വിരാട് കോഹ്‌ലി, നൊവാക് ജോക്കോവിച്ച്, റാഫേൽ നദാൽ തുടങ്ങിയ താരങ്ങളോടും, ആരാധകരോടും ഈ ചലഞ്ച് ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. ഇതിനു ശേഷമായിരുന്നു ലിയാണ്ടര്‍ പേസിന്‍റെ ‘ഫ്രൈയിംഗ് പാൻ ചലഞ്ച്’.