LiveTV

Live

Sports

‘ദയവായി ഒഴിഞ്ഞ വയറുമായി ഉറങ്ങരുത്, ഭക്ഷണമെത്തിക്കാന്‍ ഞാന്‍ തയ്യാര്‍’; വീണ്ടും ഹീറോയായി കിർഗിയോസ്

ഓസ്ട്രേലിയയെ പ്രതിസന്ധിയിലാക്കിയ ബുഷ്ഫയര്‍ കാട്ടുതീയുടെ സമയത്തും സഹായവുമായെത്തി രാജ്യത്തിന്‍റെ നായകനായി മാറിയ താരം കൂടിയാണ് നിക്ക് കിർഗിയോസ്

‘ദയവായി ഒഴിഞ്ഞ വയറുമായി ഉറങ്ങരുത്, ഭക്ഷണമെത്തിക്കാന്‍ ഞാന്‍ തയ്യാര്‍’; വീണ്ടും ഹീറോയായി കിർഗിയോസ്

‘ജോലി നഷ്ടപ്പെടുകയോ വരുമാനം ഇല്ലാതാകുകയോ ചെയ്തതിന്റെ പേരിൽ നിങ്ങളില്‍ ആരെങ്കിലും പട്ടിണി കിടക്കുന്നുണ്ടോ. ദയവായി ഒഴിഞ്ഞ വയറുമായി ഉറങ്ങരുത്, വീട്ടുപടിക്കല്‍ ഭക്ഷണമെത്തിച്ചു തരാം’ ഓസ്ട്രേലിയന്‍ ടെന്നീസ് താരം നിക്ക് കിർഗിയോസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണിത്.

View this post on Instagram

Real talk

A post shared by NK (@k1ngkyrg1os) on

ടെന്നിസ് കോർട്ടിലെ ‘ചീത്തക്കുട്ടി’യെന്ന പേര് ലഭിച്ച താരമാണ് ഇരുപത്തിനാലുകാരനായ കിർഗിയോസ്. കളത്തിലെ മോശം പെരുമാറ്റത്തിന് ഏറ്റവും വലിയ തുക പിഴയായൊടുക്കിയ താരം കൂടിയാണ് നിക്ക് കിർഗിയോസ്. ചെയർ അംപയറെ ചീത്ത വിളിക്കുകയും 2 റാക്കറ്റുകൾ അടിച്ചു തകർക്കുകയും ചെയ്തതിന് 81 ലക്ഷം രൂപയോളമാണ് താരത്തിന് പിഴ ലഭിച്ചത്.

എന്നാല്‍ ഓസ്ട്രേലിയയെ കനത്ത പ്രതിസന്ധിയിലേക്ക് നയിച്ച ബുഷ്ഫയര്‍ കാട്ടുതീയുടെ സമയത്ത് സഹായഹസ്തവുമായി എത്തിയ നിക്ക് കിർഗിയോസ് പിന്നീട് രാജ്യത്തിന്‍റെ നായകനാകുകയായിരുന്നു. കോവിഡ് വൈറസ് വ്യാപനം രാജ്യത്ത് പിന്നെയും രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തില്‍ ബാധിക്കപ്പെട്ട ആളുകൾക്ക് വീണ്ടും സഹായ വാഗ്ദാനവുമായി എത്തിയിരിക്കുകയാണ് താരം.

നിക്ക് കിർഗിയോസിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്‍റെ പൂര്‍ണരൂപം

'ജോലി നഷ്ടപ്പെടുകയോ വരുമാനം ഇല്ലാതാകുകയോ ചെയ്തതിന്റെ പേരിൽ നിങ്ങളില്‍ ആരെങ്കിലും പട്ടിണി കിടക്കുന്നുണ്ടോ. അതിജീവനം പ്രയായസകരമായി തോന്നുന്നുണ്ടോ? ദയവായി ഒഴിഞ്ഞ വയറുമായി ഉറങ്ങരുത്. എനിക്ക് വ്യക്തിപരമായി മെസേജ് അയക്കൂ, അതില്‍ ഭയമോ നാണക്കേടോ വിചാരിക്കണ്ട. എന്‍റെ കൈയിലുള്ളത് നിങ്ങളുമായി പങ്കുവയ്ക്കാൻ എനിക്ക് സന്തോഷമേയുള്ളൂ. ഒരു പെട്ടി ന്യൂഡിൽസോ, ഒരു കഷ്ണം ബ്രഡോ,പാലോ... നിങ്ങളുടെ ആവശ്യം എന്തായാലും തിരികെയൊരു ചോദ്യം പോലുമില്ലാതെ കഴിയുന്നത്രയും ആളുകൾക്ക് ഞാന്‍ എത്തിച്ച് തരും.’ കിർഗിയോസ് കുറിച്ചു.