LiveTV

Live

Sports

നൂറു കോടിയുടെ വലകുലുക്കാന്‍ റൊണാള്‍ഡോ; റെക്കോര്‍ഡ് നേട്ടത്തിലെത്തുന്ന ആദ്യ ഫുട്ബോള്‍ താരമാകും

100 കോടി ഡോളര്‍ ക്ലബ്ബിലെത്തുന്ന ആദ്യ ഫുട്‌ബോള്‍ താരമെന്ന റെക്കോഡാണ് റൊണാള്‍ഡോയെ കാത്തിരിക്കുന്നത്

നൂറു കോടിയുടെ വലകുലുക്കാന്‍ റൊണാള്‍ഡോ; റെക്കോര്‍ഡ് നേട്ടത്തിലെത്തുന്ന ആദ്യ ഫുട്ബോള്‍ താരമാകും

ലോകത്തിലെ ഏറ്റവും അധികം ആരാധകരുള്ള കായിക താരങ്ങളുട പട്ടികയില്‍ മുന്‍നിരയിലുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മറ്റൊരു റെക്കോര്‍ഡ് നേട്ടത്തിനരികെ. വാര്‍ഷിക വരുമാനം 100 കോടി ഡോളറിനരികെ എത്തിയതോടെയാണ് താരം പുതിയ റെക്കോര്‍ഡിലേക്ക് കുതിക്കുന്നത്. 100 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ഫുട്‌ബോള്‍ താരമെന്ന റെക്കോഡാണ് റൊണാള്‍ഡോയെ കാത്തിരിക്കുന്നത്. പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്‌സിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് റൊണാള്‍ഡോയുടെ വരുമാനത്തിലെ കുതിപ്പ് വ്യക്തമായത്.

കരിയറിലെ വരുമാനത്തിൽ ഒരു ബില്യൺ ഡോളർ കടക്കുന്ന ആദ്യത്തെ ഫുട്ബോൾ കളിക്കാരനും മൂന്നാമത്തെ കായികതാരവുമാകാനുള്ള യാത്രയിലാണ് താരം. അമേരിക്കയുടെ ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സ്, ബോക്‌സിങ് താരം ഫ്‌ളോയിഡ് മെയ് വെതര്‍ എന്നിവരാണ് ഇതിന് മുമ്പ് കായിക മേഖലയില്‍ നിന്ന് 100 കോടി ഡോളര്‍ ക്ലബ്ബിലെത്തിയ താരങ്ങള്‍.

കോവിഡ് വ്യാപനം ലോകത്തെ മുഴുവന്‍ പിടിച്ച് കുലുക്കിയ സാഹചര്യത്തില്‍ ഫുട്‌ബോള്‍ ക്ലബ്ബുകളെല്ലാം താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറച്ചിരുന്നു. യുവന്റസ് താരമായ ക്രിസ്റ്റ്യാന്യോ ഏകദേശം 32 കോടിയിലേറെ രൂപയുടെ വേതനം കുറയ്ക്കാൻ സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഫോബ്‌സിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, പോർച്ചുഗീസ് ക്യാപ്റ്റന്റെ വാർഷിക വരുമാന റെക്കോഡിലേക്കുള്ള പ്രയാണത്തിന് ഇതൊന്നും തടസ്സമാവില്ലെന്നാണ് സൂചന. ക്ലബ്ബ് പ്രതിഫലയിനത്തില്‍ റൊണാള്‍ഡോയെക്കാള്‍ ലയണല്‍ മെസ്സിയാണ് മുന്നിലെങ്കിലും പരസ്യവരുമാനത്തില്‍ റോണോയ്ക്കാണ് മുന്‍തൂക്കം.

യുവന്റസില്‍ നിന്നുള്ള പ്രതിഫലയിനത്തില്‍ 497 കോടിയാണ് റൊണാള്‍ഡോ നേടുന്നത്. പരസ്യയിനത്തില്‍ നിന്ന് മാത്രം 338 കോടിയോളമാണ് താരത്തിന്റെ സമ്പാദ്യം.