LiveTV

Live

Sports

ധോണിക്ക് മേക്കപ്പുമായി മകള്‍ സിവ; തന്‍റെ പണി പോയെന്ന് സപ്ന ഭവ്നാനി

അച്ഛന്‍റെ മുഖത്ത് മേക്കപ് ചെയ്യുന്ന കുഞ്ഞ് കുസൃതിക്കാരിയുടെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ധോണിയുടെ തന്നെ ഹെയര്‍ സ്റ്റൈലിസ്റ്റായ സപ്‌ന ഭവ്‌നാനിയാണ്

ധോണിക്ക് മേക്കപ്പുമായി മകള്‍ സിവ; തന്‍റെ പണി പോയെന്ന്  സപ്ന ഭവ്നാനി

കോവിഡ് വ്യാപനം മൂലം എല്ലാവരും വീട്ടില്‍ ഇരിക്കുകയാണ്. കായിക താരങ്ങളുടെയും കാര്യം ഇങ്ങനെ തന്നെ. കുടുംബത്തോടൊപ്പം പരമാവധി സമയം ചെലവഴിച്ച് ആഘോഷിക്കുകയാണ് താരങ്ങളും. ഇങ്ങനെയുള്ള അവസരങ്ങളില്‍ കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിക്കുന്ന സെലിബ്രിറ്റികളുടെ പോസ്റ്റുകള്‍ വൈറല്‍ ആകാറുണ്ട്. ധോണിയുടെ ഹെയര്‍ സ്‌റ്റൈലിസ്റ്റ് സപ്‌ന ഭവ്‌നാനി പുറത്തുവിട്ട ഒരു വീഡിയോ ഇപ്പോള്‍ വൈറല്‍ ഹിറ്റ്സില്‍ ഇടം പിടിച്ചിരിക്കുകയാണ്.

ക്യാപ്റ്റന്‍ കൂളിന്‍റെ മടിയില്‍ ഇരുന്ന് ശ്രദ്ധയോടെ താരത്തിന് മേക്കപ് ചെയ്ത് കൊടുക്കുന്ന കുട്ടി സിവയുടെ വീഡിയോ ആണ് ട്രെന്‍ഡിങ് ആകുന്നത്. അച്ഛന്‍റെ മുഖത്ത് മേക്കപ് ചെയ്യുന്ന കുഞ്ഞ് കുസൃതിക്കാരിയുടെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ധോണിയുടെ തന്നെ ഹെയര്‍ സ്റ്റൈലിസ്റ്റായ സപ്‌ന ഭവ്‌നാനിയാണ്. ‘എന്‍റെ പണി പോയി എന്നാണ് തോന്നുന്നത്’ എന്ന അടിക്കുറിപ്പോടെയാണ് സപ്ന വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

ധോണിയോളം തന്നെ ഫാന്‍സ് ഉള്ള കുട്ടി മിടുക്കിയാണ് സിവയും. മലയാളത്തില്‍ പാടിയും മറ്റും നേരത്തേ സോഷ്യല്‍ മീഡിയയെ കുഞ്ഞ് താരം ഞെട്ടിച്ചിച്ചിരുന്നു.

View this post on Instagram

Singing mode !

A post shared by ZIVA SINGH DHONI (@ziva_singh_dhoni) on