LiveTV

Live

Sports

രോഹിതിന്‍റെ ബാറ്റിങ് ഇന്‍സമാമിനെ ഓര്‍മിപ്പിക്കുന്നുവെന്ന് യുവരാജ് സിങ്

രോഹിത് ശര്‍മയുടെ ആദ്യ കാല ബാറ്റിങ് മുന്‍ പാക്കിസ്ഥാന്‍ ഇതിഹാസതാരം ഇന്‍സമാം ഉല്‍ ഹഖിനെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് യുവരാജ്സിങ്

രോഹിതിന്‍റെ ബാറ്റിങ് ഇന്‍സമാമിനെ ഓര്‍മിപ്പിക്കുന്നുവെന്ന് യുവരാജ് സിങ്

രോഹിത് ശര്‍മയെ പ്രശംസിച്ച് ഇന്ത്യയുടെ മുന്‍ ഓള്‍റൌണ്ടര്‍ യുവരാജ്സിങ്. രോഹിത് ശര്‍മയുടെ ആദ്യ കാല ബാറ്റിങ് മുന്‍ പാക്കിസ്ഥാന്‍ ഇതിഹാസതാരം ഇന്‍സമാം ഉല്‍ ഹഖിനെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് യുവരാജ്സിങ് അഭിപ്രായപ്പെട്ടു.
യുട്യൂബിലെ ചാറ്റ് ഷോയ്ക്കിടെയാണ് യുവരാജ് ഇന്ത്യയുടെ ഹിറ്റ്മാന് ഇന്‍സമാമിന്‍റെ ബാറ്റിങ് ശൈലിയുമായുള്ള സാമ്യം പങ്ക് വെച്ചത്.

2007 ജൂണിലാണ് രോഹിത് ശര്‍മ ഏകദിന അരങ്ങേറ്റം കുറിച്ചത്. അതേ വർഷം ഇംഗ്ലണ്ടിനെതിരായി ടി20 ലോകകപ്പില്‍ കന്നി ടി20 മത്സരം കളിച്ചെങ്കിലും നിർഭാഗ്യവശാൽ രോഹിതിന് ബാറ്റിംഗ് അവസരം ലഭിച്ചില്ല.

‘രോഹിത് ടീമില്‍ വന്നപ്പോള്‍ മുതല്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഒരാളെ കൂടുതല്‍ സമയം നോക്കി നില്‍ക്കുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. സമാനമായ രീതിയാണ് ബാറ്റ് ചെയ്യുമ്പോഴും. ക്രീസില്‍ അല്‍പ്പനേരം നിന്ന് പിച്ചുമായി പൊരുത്തപ്പെട്ട ശേഷം മാത്രമേ രോഹിത് തനത് ശൈലിയിലേക്കെത്തുകയുള്ളൂ. ഇതേ രീതിയിലാണ് പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാമും ബാറ്റ് ചെയ്യുന്നത്.’ യുവരാജ് പറഞ്ഞു

120 ടെസ്റ്റ് മത്സരങ്ങളും 300ഓളം ഏകദിന മത്സരങ്ങളിലും പാക്കിസ്ഥാന് വേണ്ടി ജഴിസിയണിഞ്ഞ താരമാണ് ഇന്‍സമാം. സമ്മർദ്ദ സാഹചര്യങ്ങളിൽ വളരെ ശാന്തനായി ബാറ്റ് ചെയ്യാന്‍ കഴിയുന്ന കളിക്കാരനായിരുന്നു അദ്ദേഹം. 2003 മുതലല്‍ 2007 വരെ പാക്കിസ്ഥാന്‍ ക്യാപ്റ്റനുമായിരുന്നു.