LiveTV

Live

Sports

‘നാം വീട്ടിലിരിക്കും, ഇന്ത്യ അതിജീവിക്കും’കോവിഡ് പ്രതിരോധ സന്ദേശവുമായി ഹ്രസ്വചിത്രം

വീട്ടിൽ സുരക്ഷിതമായി തുടരാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന സന്ദേശവുമായി സോണി സ്പോര്‍ട്സ് ഹ്രസ്വചിത്രം

‘നാം വീട്ടിലിരിക്കും, ഇന്ത്യ അതിജീവിക്കും’കോവിഡ് പ്രതിരോധ സന്ദേശവുമായി ഹ്രസ്വചിത്രം

വീട്ടിലിരുന്നു കൊണ്ട് കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കുക എന്ന ആശയവുമായി സോണി സ്പോര്‍ട്സ് പുറത്തിറക്കിയ ഹ്രസ്വചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നു.

‘ഇന്ത്യ ഹം ഹോം കമ്യാബ്’ എന്ന ഹാഷ്ടാഗിലൂടെയാണ് സോണി സ്പോര്‍ട്സ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കോവിഡ് 19നെ നേരിടാൻ ഇന്ത്യയിലെ ജനങ്ങള്‍ വീട്ടിൽ തന്നെ തുടരാനും സുരക്ഷിതരായിരിക്കാനും ആഹ്വാനം ചെയ്യുന്നതാണ് ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രത്തിന്‍റെ പ്രമേയം. വിവിധ കായിക ഇനങ്ങളിൽ ലോകത്താകമാനം മത്സരിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടമാണ് ദൃശ്യങ്ങളില്‍ കാണിക്കുന്നത്.

സോണി പിക്ചേഴ്സ് സ്പോർട്സ് നെറ്റ്‍വർക്കിനോടൊപ്പം, സാമൂഹ്യ പ്രവര്‍ത്തക സുധ മൂർത്തി അഭിനേതാക്കളായ ബോമൻ ഇറാനി, അർഷാദ് വാർസി കായികതാരങ്ങളായ കുൽദീപ് യാദവ്, വിജേന്ദ്ര സിംഗ്, അഞ്ജലി ഭാഗവത്, വീരൻ റാസ്ക്വിന, സുശീൽ കുമാർ എന്നിവരും ചിത്രത്തിനായി കൈകോര്‍ക്കുന്നു.

ഒരു ക്യാമ്പയിനായി ഇതിനെ ഏറ്റെടുക്കണമെന്ന് സോണി സ്പോര്‍ട്സ് അഭ്യര്‍ഥിച്ചു. ട്വീറ്റ് ഷെയര്‍ ചെയ്യാനും ക്യാമ്പെയിന്‍റെ ഭാഗമായി മൂന്ന് സുഹൃത്തുക്കളെ ടാഗ് ചെയ്യാനും സോണി സ്പോര്‍ട്സ് പറയുന്നു.