LiveTV

Live

Sports

‘ഓസീസിനെതിരെ നേടിയ 241; സച്ചിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സ്’: ബ്രയാന്‍ ലാറ

2004ഇലെ സിഡ്നി ടെസ്റ്റില്‍ സച്ചിന്‍ പുറത്താകാതെ നേടിയ 241 റണ്‍സിന്‍റെ ഇന്നിങ്സിനെയാണ് കരീബിയന്‍ ഇതിഹാസം വാനോളം പ്രശംസിച്ചത്.

‘ഓസീസിനെതിരെ നേടിയ 241; സച്ചിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സ്’: ബ്രയാന്‍ ലാറ

സച്ചിന്‍ തെണ്ടുല്‍ക്കറുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സ് ഏതെന്ന ചോദ്യത്തിന് വെസ്റ്റിന്ത്യന്‍ ഇതിഹാസമായ ബ്രയാന്‍ ലാറക്ക് ഒരുത്തരമേ ഉള്ളൂ. സ്വന്തം മൈതാനത്ത് ഏറ്റവും കരുത്തരായ ഓസ്ട്രേലിയന്‍ ബോളിങ് നിരയ്ക്കെതിരെ പോരാടി നേടിയ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ഇരട്ട സെഞ്ച്വറി. 2004ഇലെ സിഡ്നി ടെസ്റ്റില്‍ സച്ചിന്‍ പുറത്താകാതെ നേടിയ 241 റണ്‍സിന്‍റെ ഇന്നിങ്സിനെയാണ് കരീബിയന്‍ ഇതിഹാസം വാനോളം പ്രശംസിച്ചത്. തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ലാറയുടെ പ്രശംസ.

’16-ാം വയസില്‍ തുടങ്ങി നീണ്ട 24 വര്‍ഷക്കാലം ടെസ്റ്റ് കളിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാനാകുമോ? അവിശ്വസനീയമാണത്. തന്റെ കരിയറിലുടനീളം ഒരുപാട് മികച്ച ഇന്നിംഗ്‌സുകള്‍ സച്ചിന്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ പുറത്താകാതെ സച്ചിന്‍ നേടിയ 241 റണ്‍സിനോളം അച്ചടക്കവും അര്‍പ്പണമനോഭാവവുമുള്ള ഒരു ഇന്നിംഗ്‌സ് വേറെയില്ല’, ലാറ പറഞ്ഞു.

‘ഓസീസിനെതിരെ നേടിയ 241; സച്ചിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സ്’: ബ്രയാന്‍ ലാറ

സിഡ്‌നി ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലായിരുന്നു സച്ചിന്റെ ഗംഭീര ഇന്നിങ്‌സ്. പര്യടനത്തിലെ കഴിഞ്ഞ മത്സരങ്ങളില്‍ നിറം മങ്ങിയ തെണ്ടുല്‍ക്കറുടെ തിരിച്ചു വരവായിരുന്നു സിഡ്നിയിലെ ഇന്നിങ്‌സ്. പരമ്പരയില്‍ അതിനു മുമ്പ് സച്ചിന്റെ ഉയര്‍ന്ന സ്‌കോര്‍ 44 റണ്‍സായിരുന്നു. എന്നാല്‍ സിഡ്‌നിയിലെ മനോഹര ഇന്നിങ്‌സിലൂടെ കഴിഞ്ഞ മത്സരങ്ങളിലെ നിരാശകളെ ബൌണ്ടറിക്കു വെളിയിലേക്കു പറത്തുകയായിരുന്നു താരം. സച്ചിന്‍റെ മികവില്‍ ടീം ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 705 എന്ന പടുകൂറ്റന്‍ സ്‌കോര്‍ നേടി. 436 പന്തുകള്‍ നേരിട്ട സച്ചിന്‍ 241 റണ്‍സുമായി പുറത്താകാതെ നിന്നു.

‘ഓസീസിനെതിരെ നേടിയ 241; സച്ചിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സ്’: ബ്രയാന്‍ ലാറ

പരമ്പരയില്‍ ഫോം കണ്ടെത്താനാകാതെ വിഷമിച്ച സച്ചിന്‍ സിഡ്നി ടെസ്റ്റില്‍ കവര്‍ ഡ്രൈവ് ഷോട്ട് ഒരു കാരണവശാലും കളിക്കില്ലെന്ന തീരുമാനത്തിലായിരുന്നു. മുന്‍ മത്സരങ്ങളില്‍ തുടര്‍ച്ചയായി കവര്‍ ഡ്രൈവ് ഷോട്ടില്‍ സച്ചിന്‍ പരാജയപ്പെടുന്നതായിരുന്നു ഇതിന് കാരണം. ഇതോടെ സിഡ്‌നി ടെസ്റ്റില്‍ കവര്‍ ഡ്രൈവിന് ശ്രമിക്കാതെയായിരുന്നു താരത്തിന്‍റെ ഇന്നിംഗ്‌സ്. പൂര്‍ണ അച്ചടക്കത്തോടെ കളിച്ച സച്ചിന്‍ ഇരട്ട സെഞ്ച്വറിയുമായി ആ ഇന്നിംഗ്‌സിനെ അവിസ്മരണീയമാക്കി. ടെസ്റ്റ് സമനിലയില്‍ കലാശിച്ചെങ്കിലും സച്ചിന്റെ അര്‍പ്പണബോധം ഇന്നും ക്രിക്കറ്റ് ആസ്വാദകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്.