LiveTV

Live

Sports

കൊറോണ പ്രതിരോധത്തിന് തന്നാലാവുന്ന സഹായവുമായി 18കാരി ഷൂട്ടിംങ് താരം

കൊറോണ വൈറസിനെ നേരിടുന്നതിനായി ശനിയാഴ്ച്ചയാണ് പ്രധാനമന്ത്രി ദുരിതാശ്വാസനിധി രൂപീകരിച്ചത്. വിവിധ സംസ്ഥാനങ്ങളും പ്രത്യേകം ദുരിതാശ്വാസ ഫണ്ടുകള്‍ രൂപീകരിച്ചിട്ടുണ്ട്...

കൊറോണ പ്രതിരോധത്തിന് തന്നാലാവുന്ന സഹായവുമായി 18കാരി ഷൂട്ടിംങ് താരം

ഹരിയാന സര്‍ക്കാരിന്റെ കൊറോണ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി ഷൂട്ടിംങ് താരം മനു ഭാകര്‍. കായികരംഗത്തെവിവിധ മേഖലകളില്‍ നിന്നുള്ള താരങ്ങള്‍ സംഭാവനകള്‍ നല്‍കുന്നതിനിടെയാണ് 18കാരി മനു ഭാകര്‍ തന്നാലാകും വിധം സംഭാവന നല്‍കിയിരിക്കുന്നത്.

'ഈ പ്രതിസന്ധി ഘട്ടത്തില്‍ മറ്റെന്തിനെക്കാളും ജനങ്ങളുടെ ജീവനാണ് പ്രാധാന്യം. നമ്മളെല്ലാം ആവുംവിധം സഹായങ്ങള്‍ നല്‍കണം. ഹരിയാന കൊറോണ CARES ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ ഞാന്‍ സംഭാവന നല്‍കുന്നു. നിങ്ങളെല്ലാവരും ആവുംവിധത്തിലുള്ള സഹായങ്ങള്‍ ഈ ഘട്ടത്തില്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു' എന്ന കുറിപ്പോടെയാണ് മനു ഭാകര്‍ ട്വിറ്ററില്‍ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

കൊറോണ വൈറസിനെ നേരിടുന്നതിനായി ശനിയാഴ്ച്ചയാണ് പ്രധാനമന്ത്രി ദുരിതാശ്വാസനിധി രൂപീകരിച്ചത്. പ്രതിസന്ധി മറികടക്കാന്‍ എല്ലാ പൗരന്മാരും ആവുംവിധം സംഭാവനകള്‍ നല്‍കണമെന്നും അറിയിച്ചിരുന്നു. കായികരംഗത്തു നിന്നും നിരവധി താരങ്ങളാണ് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.

ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന 52 ലക്ഷം രൂപയാണ് കൊറോണ ദുരിതാശ്വാസത്തിന് നല്‍കിയത്. 31 ലക്ഷം പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കും 21 ലക്ഷം സ്വന്തം സംസ്ഥാനമായ യു.പിയുടെ ഫണ്ടിലേക്കുമാണ് റെയ്‌ന കൈമാറിയത്. സച്ചിന്‍ 50 ലക്ഷം രൂപ നല്‍കിയിരുന്നു. മഹാരാഷ്ട്ര കേന്ദ്ര സര്‍ക്കാരുകള്‍ക്ക് 25 ലക്ഷം രൂപ വീതമാണ് സച്ചിന്‍ നല്‍കിയത്.

കൊറോണക്കെതിരായ പോരാട്ടത്തിന് 50 ലക്ഷം നല്‍കി സച്ചിന്‍
Also Read

കൊറോണക്കെതിരായ പോരാട്ടത്തിന് 50 ലക്ഷം നല്‍കി സച്ചിന്‍

ഇന്ത്യന്‍ സ്പ്രിന്റര്‍ ഹിമദാസ് ഒരു മാസത്തെ ശമ്പളം സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അറിയിച്ചിരുന്നു. ബാഡ്മിന്റണ്‍ താരം പി.വി സിന്ധു, ബി.സി.സി.ഐ പ്രസിഡന്റ് ഗാംഗുലി, ഗുസ്തിതാരം ബജ്രംഗ് പുനിയ, പത്താന്‍ സഹോദരന്മാര്‍ തുടങ്ങി നിരവധി പേര്‍ ദുരിതഘട്ടത്തില്‍ ആവുംവിധമുള്ള സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.