LiveTV

Live

Sports

ഇറാന്റെ അത്‌ലറ്റിക്‌സ് സൂപ്പര്‍താരത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു

ഇറാനുവേണ്ടി അത്‌ലറ്റിക്‌സില്‍ ഏക ഒളിംപിക് മെഡല്‍ നേടിയിട്ടുള്ള താരമാണ് 35കാരനായ ഹഡാദി...

ഇറാന്റെ അത്‌ലറ്റിക്‌സ് സൂപ്പര്‍താരത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു

ഇറാന്‍ അത്‌ലറ്റിക്‌സിലെ സൂപ്പര്‍താരം എഹ്‌സാന്‍ ഹഡാദിക്കും കൊറോണ വൈറസ്. ഇറാനുവേണ്ടി അത്‌ലറ്റിക്‌സില്‍ ഏക ഒളിംപിക് മെഡല്‍ നേടിയിട്ടുള്ള താരമാണ് ഹഡാദി. ഇറാന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ തന്നെയാണ് ഹഡാദിക്ക് കോവിഡ് 19 സ്ഥിരീകരിച്ച വിവരം അറിയിച്ചത്.

2012ലെ ഒളിംപിക്‌സില്‍ ഡിസ്‌കസ് ത്രോയില്‍ വെള്ളിമെഡല്‍ നേടിക്കൊണ്ടാണ് എഹ്‌സാന്‍ ഹഡാദി ഇറാന്റെ സൂപ്പര്‍താരമായി മാറിയത്. ഗുസ്തി, ഭാരോദ്വഹനം, തെയ്ക്വാണ്ടോ തുടങ്ങിയ ഇനങ്ങളില്‍ മാത്രമായിരുന്നു നേരത്തെ ഇറാന്‍ താരങ്ങള്‍ ഒളിംപിക്‌സില്‍ മെഡല്‍ നേടിയിരുന്നത്. ലോകചാമ്പ്യന്‍ഷിപ്പിലും അത്‌ലറ്റിക്‌സില്‍ മെഡല്‍ നേടിയിട്ടുള്ള ഏക ഇറാന്‍ താരമാണ് ഹഡാദി. 2011ലായിരുന്നു ഹഡാദിയുടെ ഈ നേട്ടം.

35കാരനായ ഹഡാദി 2020ലെ ടോക്യോ ഒളിംപിക്‌സില്‍ സ്വര്‍ണ്ണം ലക്ഷ്യമിട്ടുള്ള പരിശീലനത്തിലായിരുന്നു. ഡിസ്‌കസ് ത്രോയില്‍ 69.89 മീറ്ററാണ് നിലവിലെ ലോകറെക്കോഡ്. 70 മീറ്ററിലേറെ ഡിസ്‌കസ് എറിയുക സാധ്യമാണെന്ന ആത്മവിശ്വാസം ഹഡാദി ഈ വര്‍ഷമാദ്യം പ്രകടിപ്പിച്ചിരുന്നു. നിലവില്‍ ഏഷ്യന്‍ റെക്കോഡ് ഹഡാദിയുടെ(69.32 മീറ്റര്‍) പേരിലാണുള്ളത്.