LiveTV

Live

Sports

‘’നടക്കാനോ മറ്റെന്തെങ്കിലും ചെയ്യാനോ സാധിക്കുന്നില്ല, തളര്‍ന്നുപോവുന്നു’’; കോവിഡ് അനുഭവം പങ്കുവെച്ച് മുന്‍ ഒളിമ്പിക് സ്വര്‍ണ ജേതാവ്

തന്നെ ബാധിച്ച ഏറ്റവും വിനാശകാരിയായ വൈറസാണ് കോവിഡ് 19. പനി കുറഞ്ഞെങ്കിലും ക്ഷീണത്തോടും ചുമയോടും പൊരുതുകയാണ്

‘’നടക്കാനോ മറ്റെന്തെങ്കിലും ചെയ്യാനോ സാധിക്കുന്നില്ല, തളര്‍ന്നുപോവുന്നു’’; കോവിഡ് അനുഭവം പങ്കുവെച്ച് മുന്‍ ഒളിമ്പിക് സ്വര്‍ണ ജേതാവ്

കോവിഡ് 19 രോഗാനുഭവം പങ്കുവെച്ച് ഐസൊലേഷനില്‍ കഴിയുന്ന ദക്ഷിണാഫ്രിക്കന്‍ നീന്തല്‍ താരവും ഒളിമ്പിക് സ്വര്‍ണ്ണ ജേതാവുമായ കാമറൂണ്‍ വാന്‍ഡെര്‍ബര്‍ഗ്. കൊറോണ വൈറസ് തന്നെ ബാധിച്ചിട്ട് 14 ദിവസമായെന്നും നടക്കാനോ മറ്റെന്തെങ്കിലും ചെയ്യാനോ സാധിക്കുന്നില്ലെന്നും എന്തെങ്കിലും ചെയ്താല്‍ മണിക്കൂറുകളോളം തളര്‍ന്നുപോകുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഒരു തരത്തിലുള്ള ദുശീലങ്ങളുമില്ലാത്ത ഒരാളായിട്ടും അദ്ദേഹത്തിന് രോഗം പിടിപെട്ടു. തന്നെ ബാധിച്ച ഏറ്റവും വിനാശകാരിയായ വൈറസാണ് കോവിഡ് 19. പനി കുറഞ്ഞെങ്കിലും ക്ഷീണത്തോടും ചുമയോടും പൊരുതുകയാണ്. മത്സരങ്ങള്‍ക്കായി പരിശീലനം നടത്തുന്ന ഏതൊരു കായികതാരത്തിനും കോവിഡ് 19 അത്ര നല്ല അനുഭവമായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒളിമ്പിക്സിനായി ഇപ്പോള്‍ പരിശീലനം നടത്തുന്നവര്‍ സ്വന്തം ആരോഗ്യം പണയംവെക്കുന്നതിന് തുല്യമാണ്. ആരോഗ്യമാണ് ഏറ്റവും വലുത്. കോവിഡ് 19 ഒരു തമാശയല്ല. അദ്ദേഹം പറഞ്ഞു.