LiveTV

Live

Sports

ഫു​ട്ബോ​ൾ ഇ​തി​ഹാ​സം പി.​കെ ബാ​ന​ർ​ജി അ​ന്ത​രി​ച്ചു

ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും മി​ക​ച്ച ഇ​ന്ത്യ​ൻ താ​ര​മാ​യി ഫി​ഫ തെ​ര​ഞ്ഞെ​ടു​ത്ത​തും ബാനര്‍ജിയെ ആണ്.

ഫു​ട്ബോ​ൾ ഇ​തി​ഹാ​സം പി.​കെ ബാ​ന​ർ​ജി അ​ന്ത​രി​ച്ചു

ഫു​ട്ബോ​ൾ ഇ​തി​ഹാ​സം പി.​കെ. ബാ​ന​ർ​ജി(83) അ​ന്ത​രി​ച്ചു. ശ്വാ​സ​കോ​ശ​ത്തി​ലെ അ​ണു​ബാ​ധ​യെ തു​ട​ര്‍​ന്ന് കോ​ൽ​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ജീ​വ​ന്‍ നി​ല​നി​ർ​ത്തി​യ​ത്. ഇ​ന്ത്യ​ൻ ദേ​ശീ​യ ടീ​മി​നു വേ​ണ്ടി 84 മ​ൽ​സ​ര​ങ്ങ​ളി​ൽ ബൂ​ട്ട​ണി​ഞ്ഞ ബാ​ന​ർ​ജി 65 രാ​ജ്യാന്ത​ര​ഗോ​ളു​ക​ൾ നേ​ടി. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ പ്രസൂണ്‍ ബാനര്‍ജി അദ്ദേഹത്തിന്റെ സഹോദരനാണ്.

1956 മെ​ൽ​ബ​ൺ ഒ​ളിം​പി​ക്സി​ൽ നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു. 1960 റോം ​ഒ​ളിം​പി​ക്സി​ൽ ടീ​മി​ന്‍റെ ക്യാ​പ്റ്റ​നു​മാ​യി. ഫ്രാ​ന്‍​സ് ടീ​മി​നെ​തി​രേ ഇ​ന്ത്യ​യു​ടെ സ​മ​നി​ല ഗോ​ള്‍ നേ​ടി​യ​തും അ​ദ്ദേ​ഹ​മാ​യി​രു​ന്നു. 1962-ലെ ​ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഫു​ട്‌​ബോ​ള്‍ ഫൈ​ന​ലി​ല്‍ ദ​ക്ഷി​ണ കൊ​റി​യ​ക്കെ​തി​രേ ഇ​ന്ത്യ 2-1ന് ​ജ​യി​ച്ച മ​ത്സ​ര​ത്തി​ല്‍ ടീ​മി​നാ​യി ഗോ​ള്‍ നേ​ടി. 1956-ലെ ​മെ​ല്‍​ബ​ണ്‍ ഒ​ളി​മ്പി​ക്‌​സി​ല്‍ ഇ​ന്ത്യ​യ്ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ അ​ദ്ദേ​ഹം ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ ആസ്ട്രേലിയയെ ര​ണ്ടി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക് തോ​ല്‍​പ്പി​ച്ച ക​ളി​യി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കും വ​ഹി​ച്ചി​ട്ടു​ണ്ട്.

1961ൽ ​അ​ർ​ജു​ന അ​വാ​ർ​ഡും 1990ൽ ​പ​ദ്മ​ശ്രീ​യും ല​ഭി​ച്ചു. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും മി​ക​ച്ച ഇ​ന്ത്യ​ൻ താ​ര​മാ​യി ഫി​ഫ തെ​ര​ഞ്ഞെ​ടു​ത്ത​തും ബാനര്‍ജിയെ ആണ്. ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ന് ബാ​ന​ര്‍​ജി​യു​ടെ സം​ഭാ​വ​ന​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് ഫി​ഫ ഭ​ര​ണ​സ​മി​തി 2004-ല്‍ ​അ​ദ്ദേ​ഹ​ത്തി​ന് "ഓ​ര്‍​ഡ​ര്‍ ഓ​ഫ് മെ​റി​റ്റ്' ന​ല്‍​കി ആ​ദ​രി​ച്ചി​രു​ന്നു.