LiveTV

Live

Sports

ഒളിംപിക്‌സ് നടന്നാല്‍ ഇന്ത്യ പങ്കെടുക്കുമെന്ന് ഐ.ഒ.എ ഒഫീഷ്യല്‍

ഒളിംപിക്‌സുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് നിലവിലെ സാഹചര്യത്തില്‍ ഐ.ഒ.എ തീരുമാനം. ഇതിനെതിരെ വിവിധ കായികതാരങ്ങള്‍ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു...

ഒളിംപിക്‌സ് നടന്നാല്‍ ഇന്ത്യ പങ്കെടുക്കുമെന്ന് ഐ.ഒ.എ ഒഫീഷ്യല്‍

കൊറോണ വൈറസ് ലോകം മുഴുവന്‍ ഭീതി പരത്തുമ്പോഴും ഒളിംപിക്‌സിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷനും(ഐ.ഒ.എ) അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിയും(ഐ.ഒ.സി) ശുഭാപ്തി വിശ്വാസത്തിലാണ്. ജൂലൈ 24ന് നിശ്ചയിച്ചിരിക്കുന്ന ഒളിംപിക്‌സ് മാറ്റമില്ലാതെ നടക്കുമെന്ന് ഐ.ഒ.സി പ്രതീക്ഷ പ്രകടിപ്പിച്ചപ്പോള്‍ ടോക്യോ ഒളിംപിക്‌സ് നടക്കുകയാണെങ്കില്‍ എല്ലാ വെല്ലുവിളികളും മറികടന്ന് ഇന്ത്യ പങ്കെടുക്കുമെന്നായിരുന്നു ഐ.ഒ.എ ഒഫീഷ്യലിന്റെ പ്രതികരണം.

കോവിഡ് 19 ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലും ഭീതി പരത്തുമ്പോഴും ഒളിംപിക്‌സുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് നിലവിലെ സാഹചര്യത്തില്‍ ഐ.ഒ.എ തീരുമാനം. ഇതിനെതിരെ വിവിധ കായികതാരങ്ങള്‍ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. കൊറോണ വൈറസിന്റേയും മറ്റും പശ്ചാത്തലത്തില്‍ ആവശ്യമായ പരിശീലനം പോലും സാധ്യമാകുന്നില്ലെന്നതായിരുന്നു ഒരു വിഭാഗത്തിന്റെ ആശങ്ക.

കൊറോണ ശരീരത്തിലെത്തിയാല്‍, ആദ്യ ദിവസം മുതലുള്ള ലക്ഷണങ്ങള്‍ അറിയാം
Also Read

കൊറോണ ശരീരത്തിലെത്തിയാല്‍, ആദ്യ ദിവസം മുതലുള്ള ലക്ഷണങ്ങള്‍ അറിയാം

അതേസമയം കൊറോണ ഭീതി പരത്തുന്നുവെന്നത് യാഥാര്‍ഥ്യമാണെങ്കിലും രണ്ട് മാസത്തിനകം കാര്യങ്ങള്‍ കലങ്ങി തെളിയുമെന്നാണ് പ്രതീക്ഷയെന്നാണ് ഐ.ഒ.എ ഒഫീഷ്യലിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നത്. കൊറോണ വൈറസ് പൊട്ടിപുറപ്പെട്ട ചൈനയില്‍ ഇത് ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

അതേസമയം അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയാണ് ടോക്യോ ഒളിംപിക്‌സ് നടത്തിപ്പ് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്നും ഒളിംപിക്‌സ് നടത്താന്‍ തീരുമാനിച്ചാല്‍ എല്ലാ പ്രതിസന്ധികളും മറികടന്ന് ഇന്ത്യ പങ്കെടുക്കുമെന്നും ഐ.ഒ.എ ഒഫീഷ്യല്‍ അറിയിച്ചു. കായികതാരങ്ങളുടെ ഒളിംപിക്‌സ് മുന്നൊരുക്കങ്ങളെ കോവിഡ് 19 ബാധിച്ചിട്ടുണ്ടെന്ന് സമ്മതിച്ചെങ്കിലും ഇന്ത്യക്ക് മാത്രമല്ല മറ്റു രാജ്യങ്ങളിലും ഇതേ പ്രതിസന്ധിയുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഒഫീഷ്യല്‍ ചെയ്തത്. അതുകൊണ്ടുതന്നെ ടോക്യോ ഒളിംപിക്‌സില്‍ പത്തോ അതിലധികമോ മെഡലുകള്‍ നേടുകയെന്ന ലക്ഷ്യവുമായി ഇന്ത്യ മുന്നോട്ടുപോകുമെന്നാണ് ഐ.ഒ.എ പ്രതിനിധി പറയുന്നത്.

പ്ലാസ്റ്റിക് മുതല്‍ ചെമ്പ് വരെ കൊറോണ അപകടകാരിയാകുന്ന പ്രതലങ്ങള്‍
Also Read

പ്ലാസ്റ്റിക് മുതല്‍ ചെമ്പ് വരെ കൊറോണ അപകടകാരിയാകുന്ന പ്രതലങ്ങള്‍

ഇന്ത്യ അടക്കം 160ലേറെ രാജ്യങ്ങളില്‍ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ മൂന്ന് മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ലോകമാകെ 2.18ലക്ഷത്തിലേറെ പേര്‍ക്കാണ് കോവിഡ് 19 ബാധിച്ചത്. ആകെ മരണസംഖ്യ എണ്ണായിരം കടക്കുകയും ചെയ്തു.