LiveTV

Live

Sports

അന്താരാഷ്ട്ര ഒളിമ്പിക്സ് സമിതി ഉപാധ്യക്ഷന് കോവിഡ്; കായിക മേഖലയും പ്രതിസന്ധിയില്‍

ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് രണ്ടാം വാരം വരെ അദ്ദേഹം ഔദ്യോഗിക യാത്രയിലായിരുന്നു

അന്താരാഷ്ട്ര ഒളിമ്പിക്സ് സമിതി ഉപാധ്യക്ഷന് കോവിഡ്; കായിക മേഖലയും പ്രതിസന്ധിയില്‍

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കായിക മേഖലയിലും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ഒളിമ്പിക്സ് സമിതി ഉപാധ്യക്ഷന്‍ കൊസോ തഷിമയ്ക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ ഒളിമ്പിക്സിന്‍റെ ഭാവിയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ജപ്പാന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കൂടിയായ തഷിമ തന്നെയാണ് രോഗത്തെ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് രണ്ടാം വാരം വരെ താന്‍ ഔദ്യോഗിക യാത്രയിലായിരുന്നു എന്നും യാത്രയില്‍ താന്‍ യൂറോപ്പും അമേരിക്കയും സന്ദര്‍ശിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സ് നടത്തിപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്.

കോവിഡിനെ തുടര്‍ന്ന് ഒളിമ്പിക്‌സ് യോഗ്യത മത്സരങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. കൃത്യ സമയത്ത് കാണികളുടെ സാന്നിദ്ധ്യത്തോടുകൂടി സമ്പൂര്‍ണ രീതിയില്‍ ഒളിമ്പക്സ് നടത്താനാണ് പദ്ധതിയെന്നാണ് ജപ്പാന്‍ ഒളിമ്പിക്‌സ് മന്ത്രി സീക്കോ ഹാഷിമോട്ടോ അറിയിച്ചു.

രാജ്യത്ത് ഒളിമ്പിക്‌സ് ദീപശിഖ റിലേ പ്രയാണം മാര്‍ച്ച് 26-നാണ് നിശ്ചയിച്ചിരിക്കുന്നത്. ഗ്രീസിലെ ഒളിമ്പിയയില്‍ ദീപശിഖ തെളിയിച്ചത് കാണികളുടെ സാന്നിദ്ധ്യമില്ലാതെയാണ്. കൂടാതെ ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ ഗ്രീസിലെ റിലേ റദ്ദാക്കുകയും ചെയ്തിരുന്നു