LiveTV

Live

Sports

ആഴ്സനൽ പരിശീലകനും ചെല്‍സി താരത്തിനും കോവിഡ് 19; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഉപേക്ഷിക്കാന്‍ സാധ്യത

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഇനിയുള്ള മൽസരങ്ങള്‍ ഉപേക്ഷിക്കാന്‍ സാധ്യതയുണ്ടെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

ആഴ്സനൽ പരിശീലകനും ചെല്‍സി താരത്തിനും കോവിഡ് 19; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഉപേക്ഷിക്കാന്‍ സാധ്യത

ഇംഗ്ലീഷ് ക്ലബ് ആഴ്സനൽ മുഖ്യ പരിശീലകൻ മൈക്കിൽ ആർറ്റേറ്റക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ആഴ്സണൽ ക്ലബ്ബ് വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യമറിയിച്ചത്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആഴ്സണലും ബ്രൈറ്റണും തമ്മിലുള്ള മൽസരം മാറ്റിവെച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഇനിയുള്ള മൽസരങ്ങള്‍ ഉപേക്ഷിക്കാന്‍ സാധ്യതയുണ്ടെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മൈക്കല്‍ അര്‍ട്ടേറ്റയുമായി അടുത്ത ബന്ധം പുലര്‍ത്തിയ എല്ലാവരും നിരീക്ഷണത്തിലാണെന്നാണ് അഴ്‌സണല്‍ അറിയിച്ചിരിക്കുന്നത്. പരിശീലക സംഘത്തിലേയും ടീമിലേയും എതാണ്ട് എല്ലാവരും തന്നെ ഈ ഗണത്തില്‍ വരുമെന്നത് സാഹചര്യത്തിന്റെ അപകടാവസ്ഥ വര്‍ധിപ്പിക്കുന്നുണ്ട്. അര്‍ട്ടേറ്റയുമായി നേരിട്ട സമ്പര്‍ക്കത്തിലാവാത്തവരെ വൈകാതെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കാനാവുമെന്ന പ്രതീക്ഷയും അഴ്‌സണല്‍ പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം ലണ്ടനിലെ ക്ലബിന്റെ പരിശീലന കേന്ദ്രത്തില്‍ വലിയ തോതിലുള്ള അണുനശീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു കഴിഞ്ഞു.

ആഴ്‌സണലിന് പുറമെ, ചെല്‍സി ടീം അംഗങ്ങളേയും നിരീക്ഷണത്തിലാക്കി. ചെല്‍സി താരം കലും ഹഡ്‌സനും കോവിഡ്-19 പോസിറ്റീവ് ഫലം വന്നതോടെയാണ് ഇത്.

താരത്തിന്​ കോവിഡ്​ 19 ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്​ ടീം ഐസോലേഷനിൽ തുടരുകയാ​ണ്​. ക്ലബിൻെറ പരിശീലകരും ജീവനക്കാരും ഉൾപ്പടെ ഒഡോയിയുമായി ബന്ധപ്പെട്ടവരെല്ലാം ​ഐസോലേഷനിൽ തുടരുകയാണെന്നും വാർത്തകുറിപ്പിൽ വ്യക്​തമാക്കുന്നു.

ചെൽസിയുടെ പുരുഷ ടീമംഗങ്ങൾക്ക്​ പരിശീലനം നൽകുന്ന കേന്ദ്രം അടച്ചിട്ടു​ണ്ട്​. എന്നാൽ, സ്​റ്റാംഫോർഡ്​ ബ്രിഡ്​ജ്​ ഉൾപ്പടെയുള്ള ചെൽസിയുടെ മറ്റ്​ സ്ഥാപനങ്ങളെല്ലാം സാധാരണനിലയിൽ പ്രവർത്തിക്കും. ചെറിയ ജലദോഷത്തിൻെറ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന്​ തിങ്കളാഴ്​ച മുതൽ താരം ഐസോലേഷനിൽ കഴിയുകയായിരുന്നു.