LiveTV

Live

Sports

കോവിഡ് 19; ലാലീഗ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു

രണ്ടാഴ്ചത്തേക്ക് എല്ലാ സ്പാനിഷ് ലീഗ് മത്സരങ്ങളും ഉപേക്ഷിക്കാനാണ് ലാ ലിഗ ഭരണസമിതിയുടെ തീരുമാനം

കോവിഡ് 19; ലാലീഗ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു

കോവിഡ് 19 ആശങ്ക കളി മൈതാനങ്ങളെയും ബാധിക്കുന്നു. ലാലീഗ മത്സരങ്ങള്‍ നിര്‍ത്തിവെച്ചതാണ് കായിക ലോകത്ത് നിന്നും വരുന്ന പുതിയ വാര്‍ത്ത. ഇറ്റാലിയന്‍ ലീഗായ സീരി എ അറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തിവച്ചിരുന്നു. പിന്നാലെയാണ് ലാലീഗയും നിര്‍ത്തിവെക്കുന്നതായി അധികൃതര്‍ അറിയിക്കുന്നത്.

രണ്ടാഴ്ചത്തേക്ക് എല്ലാ സ്പാനിഷ് ലീഗ് മത്സരങ്ങളും ഉപേക്ഷിക്കാനാണ് ലാ ലിഗ ഭരണസമിതിയുടെ തീരുമാനം. സ്ഥിതിഗതികള്‍ വഷളാകുന്ന സാഹചര്യത്തില്‍ മത്സരം നിര്‍ത്തിവെക്കുക അല്ലാതെ വേറെ രക്ഷയില്ല എന്ന് സ്പാനിഷ് എഫ് എ പറഞ്ഞു. എന്നാല്‍ ചാംപ്യന്‍സ് ലീഗ് മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലാവും നടക്കുക. സ്‌പെയിനിലെ ലാലിഗ ഒഴികെ ഉള്ള ലീഗുകളികെ മത്സരം നിര്‍ത്തിവെക്കാന്‍ കഴിഞ്ഞ ദിവസം തന്നെ നിര്‍ദേശം വന്നിരുന്നു.

നേരത്തെ ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ ഡിഫന്‍ഡര്‍ ഡാനിയേല്‍ റുഗാനിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള താരങ്ങള്‍ നിരീക്ഷണത്തിലായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടന്ന യുവെന്റസ് - ഇന്റര്‍ മിലാന്‍ മത്സരത്തിലെ വിജയത്തിനുശേഷം യുവെന്റസ് നടത്തിയ വിജയാഘോഷത്തില്‍ താരങ്ങള്‍ക്കൊപ്പം റുഗാനിയും പങ്കെടുത്തിരുന്നു. ഇതാണ് ക്രിസ്റ്റ്യാനോ ഉള്‍പ്പെടെയുള്ള താരങ്ങളെ നിരീക്ഷണത്തിന് വിധേയമാക്കുന്നത്.

യുവെന്റസ് താരത്തിന് കൊറോണ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ളവര്‍ നിരീക്ഷണത്തില്‍ 
Also Read

യുവെന്റസ് താരത്തിന് കൊറോണ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ളവര്‍ നിരീക്ഷണത്തില്‍