LiveTV

Live

Sports

കൊറോണ; ഐ.എസ്.എല്‍ ഫൈനല്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനം

ശനിയാഴ്ച്ച വൈകിട്ട് 7.30 ചെന്നൈയിന്‍ എഫ്‌സിയും എടികെയും തമ്മിലാണ് മത്സരം

കൊറോണ; ഐ.എസ്.എല്‍ ഫൈനല്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനം

കൊറോണ ഭീഷണിയെ തുടര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനം. ശനിയാഴ്ച്ച വൈകിട്ട് 7.30 ചെന്നൈയിന്‍ എഫ്‌സിയും എടികെയും തമ്മിലാണ് മത്സരം.

നേരത്തെ ഐ.പി.എല്‍ മത്സരങ്ങളും ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരമ്പരയും അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു.

കേന്ദ്ര കായിക മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. ഐ ലീഗില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന മോഹന്‍ ബഗാന്‍- ഈസ്റ്റ് ബംഗാള്‍ ഗ്ലാമര്‍ പോരും അടച്ചിട്ട സ്റ്റേഡിയത്തിലാവും നടത്തുക.