LiveTV

Live

Sports

ഇന്ത്യ 242 റണ്‍സിന് പുറത്ത്

ടോ​സ് നേ​ടി​യ കി​വീ​സ് ഇ​ന്ത്യ​യെ ബാ​റ്റിങി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ ടെ​സ്റ്റിലെ ടീമിൽനിന്ന് ര​ണ്ടു മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്

ഇന്ത്യ 242 റണ്‍സിന് പുറത്ത്

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 242 റണ്‍സിന് പുറത്തായി. തന്റെ രണ്ടാം ടെസ്റ്റില്‍ തന്നെ അഞ്ചു വിക്കറ്റ് പ്രകടനം പുറത്തെടുത്ത കിവീസ് പേസര്‍ കെയ്ല്‍ ജാമിസണാണ് ഇന്ത്യയെ തകര്‍ത്തത്.

ഹ​നു​മ വി​ഹാ​രി (55), പൃ​ഥ്വി ഷാ (54), ​ചേ​തേ​ശ്വ​ർ പൂ​ജാ​ര (54) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ​മ്മാ​നി​ച്ച​ത്. അഞ്ചാം വിക്കറ്റില്‍ പൂജാര - വിഹാരി സഖ്യം കൂട്ടിച്ചേര്‍ത്ത 81 റണ്‍സ് കൂട്ടുകെട്ടാണ് മത്സരത്തില്‍ നിലയുറപ്പിച്ച് നിര്‍ത്തിയത്. മായങ്ക് അഗര്‍വാള്‍ (7), ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി (3), അജിങ്ക്യ രഹാനെ (7), ഋഷഭ് പന്ത് (12), രവീന്ദ്ര ജഡേജ (9) എന്നിവരെല്ലാം നിരാശപ്പെടുത്തി. കിവീസിനായി ടിം സൗത്തിയും ട്രെന്‍ഡ് ബോള്‍ട്ടും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ടോ​സ് നേ​ടി​യ കി​വീ​സ് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ ടെ​സ്റ്റിലെ ടീമിൽനിന്ന് ര​ണ്ടു മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. പ​രി​ക്കേ​റ്റ ഇ​ഷാ​ന്ത് ശ​ർ​മ​യ്ക്കു പ​ക​രം ഉ​മേ​ഷ് യാ​ദ​വി​നെ​യും ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ന് പ​ക​രം ര​വീ​ന്ദ്ര ജ​ഡേ​ജ​യെ​യും അ​വ​സാ​ന പ​തി​നൊ​ന്നി​ൽ ഉ​ൾ​പ്പെ​ടു​ത്തി. കി​വീ​സും ഒ​രു മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. അ​ജാ​സ് പ​ട്ടേ​ലി​നു പ​ക​രം നീ​ല്‍ വാ​ഗ്ന​റെ ഉ​ൾ​പ്പെ​ടു​ത്തി.