LiveTV

Live

Sports

ഗോകുലം ഇന്ന് കരുത്തരായ മിനര്‍വയെ നേരിടും

ഇന്ത്യൻ വനിത ലീഗ് കിരീടം നേടിയ ഗോകുലം വനിത ടീമിനുള്ള ആദരസൂചകമായി ഇന്നത്തെ മത്സരത്തിനുള്ള പ്രവേശനം സൗജന്യമാണ്

ഗോകുലം ഇന്ന് കരുത്തരായ മിനര്‍വയെ നേരിടും

ഐ ലീഗില്‍ ഗോകുലം കേരള എഫ്.സി ഇന്ന് മിനര്‍വ പഞ്ചാബ് എഫ്.സിയെ നേരിടും. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വൈകീട്ട് 7നാണ് മത്സരം. ഇന്ത്യൻ വനിത ലീഗ് കിരീടം നേടിയ ഗോകുലം വനിത ടീമിനുള്ള ആദരസൂചകമായി ഇന്നത്തെ മത്സരത്തിനുള്ള പ്രവേശനം സൗജന്യമാണ്.

ആദ്യമത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ഗോകുലം കേരള എഫ്.സിക്ക് പിന്നീട് സ്ഥിരതയാര്‍ന്ന പ്രകടനം നടത്താനായിട്ടില്ല. പോയിന്‍റ് നിലയില്‍ ആറാം സ്ഥാനത്തുള്ള ഗോകുലത്തിന് മികച്ച ഫോമില്‍ തുടരുന്ന മിനര്‍വ്വ പഞ്ചാബ് എഫ്.സിയ്ക്കെതിരെ കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടി വരും. രണ്ടാം സ്ഥാനത്താണ് മിനര്‍വ്വ.

ഹോം ഗ്രൌണ്ടിലെ കഴിഞ്ഞ മത്സരത്തില്‍ ഗോകുലത്തിനെ തകര്‍ത്ത് ആത്മവിശ്വാസവും മിനര്‍വ്വ എഫ്.സിക്കുണ്ട്. ഇന്ത്യന്‍ വനിത ലീഗില്‍ കിരീടം നേടിയ ഗോകുലം കേരളയുടെ താരങ്ങള്‍ക്കുള്ള സ്വീകരണവും ഇന്ന് നടക്കും.