LiveTV

Live

Sports

‘അനധികൃത’ ഇന്ത്യന്‍ ടീമിനെ തോല്‍പിച്ച് പാകിസ്താന് കബഡി ലോകകപ്പ്

അനുമതിയില്ലാതെ പാകിസ്താനിലേക്ക് പോയ ഇന്ത്യന്‍ സംഘത്തിനെതിരെ വിദേശ- കായിക മന്ത്രാലയങ്ങള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്...

‘അനധികൃത’ ഇന്ത്യന്‍ ടീമിനെ തോല്‍പിച്ച് പാകിസ്താന് കബഡി ലോകകപ്പ്

പാകിസ്താനില്‍ നടന്ന സര്‍ക്കിള്‍ സ്റ്റൈല്‍ കബഡി ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച് പാകിസ്താന് കിരീടം. അതേസമയം ഇന്ത്യന്‍ കബഡി അധികൃതരും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷനും പാകിസ്താനിലേക്ക് പോയ ഇന്ത്യന്‍ സംഘത്തെ കയ്യൊഴിഞ്ഞിരുന്നു. വിദേശ- കായിക മന്ത്രാലയങ്ങളുടെ അനുമതിയില്ലാതെ പാകിസ്താനിലേക്ക് പോയ ഇന്ത്യന്‍ സംഘത്തിനെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഫൈനലില്‍ 43-41നായിരുന്നു ഇന്ത്യന്‍ സംഘത്തെ പാക് ടീം പരാജയപ്പെടുത്തിയത്. ഇന്ത്യയല്ലാതെ മറ്റൊരു ടീം സര്‍ക്കിള്‍ സ്‌റ്റൈല്‍ കബഡി ലോകകപ്പ് നേടുന്നത് ആദ്യമായാണ്. അതേസമയം പാകിസ്താന്റെ ലോകകപ്പിന് അംഗീകാരമില്ലെന്ന് രാജ്യാന്തര കബഡി അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒഫീഷ്യലുകള്‍ അറിയാതെ ഇന്ത്യന്‍ കബഡി ടീം പാകിസ്താനില്‍!
Also Read

ഒഫീഷ്യലുകള്‍ അറിയാതെ ഇന്ത്യന്‍ കബഡി ടീം പാകിസ്താനില്‍!

സാധാരണ കബഡിയേക്കാള്‍ അല്‍പം വ്യത്യസ്തമാണ് സര്‍ക്കിള്‍ കബഡി. ഏഷ്യന്‍ ഗെയിംസില്‍ അടക്കം ഉള്‍പ്പെടുത്തിയിട്ടുള്ള കബഡിയില്‍ 80 കിലോഗ്രാമില്‍ താഴെ ശരീരഭാരമുള്ള ഏഴുപേരുടെ ടീമുകളാണ് മത്സരിക്കുക. സര്‍ക്കിള്‍ കബഡിയില്‍ എട്ട് കളിക്കാരടങ്ങിയ ടീമാണ് ഉണ്ടാവുക. ശരീരഭാരത്തിന് പരിധിയില്ല. മാത്രമല്ല കളിസ്ഥലം വട്ടത്തിലുള്ളതായിരിക്കുകയും ചെയ്യും.

ഫെബ്രുവരി ആറിനും ഏഴിനുമായാണ് അറുപതോളം കബഡി താരങ്ങള്‍ അട്ടാരി അതിര്‍ത്തി വഴി പാകിസ്താനിലേക്ക് പോയത്. ഭൂരിഭാഗവും പഞ്ചാബില്‍ നിന്നുള്ള കളിക്കാരാണ് സംഘത്തിലുള്ളത്. ഇത്രയേറെ പേര്‍ക്ക് എങ്ങനെ പാക് വിസ ലഭിച്ചെന്നും ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം അന്വേഷിക്കുന്നുണ്ട്. വിഷയത്തില്‍ കായികമന്ത്രാലയം അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയുടെ പേരില്‍ ആരെയും കളിക്കാന്‍ അനുവദിക്കരുതെന്ന് അമേച്വര്‍ കബഡി ഫെഡറേഷന്‍ ഓഫ് ഇന്ത്യതന്നെ വാര്‍ത്താക്കുറിപ്പിലൂടെ പാകിസ്താന്‍ കബഡി ഫെഡറേഷനെ അറിയിച്ചിരുന്നു. ഇന്ത്യയുടെ ജേഴ്‌സിയോ ട്രാക്ക് സ്യൂട്ടോ അണിയാനോ ഇന്ത്യന്‍ പതാക ഉപയോഗിക്കാനോ ഈ സംഘത്തിന അനുമതിയില്ലെന്നും AKFI അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

കായിക രംഗത്ത് പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ യാതൊരു ബന്ധവുമില്ലാത്തതിനാല്‍ കബഡി താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പാകിസ്താനില്‍ നടക്കുന്ന കബഡി ലോകകപ്പില്‍ ഒരു കോടി രൂപയാണ് വിജയികള്‍ക്കുള്ള സമ്മാനതുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 75 ലക്ഷവും ലഭിക്കും. കായികമേഖലയില്‍ തീര്‍ത്തും ഒറ്റപ്പെട്ടു നില്‍ക്കുന്ന പാകിസ്താനില്‍ നടത്തിയ ഈ കബഡി ലോകകപ്പ് വിജയികളെ അഭിനന്ദിച്ച് പാക് പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തിരുന്നു.

ഇന്ത്യയില്‍നിന്നു പോയ താരങ്ങളെ വെച്ച് കളിക്കാനിറങ്ങിയ 'ഇന്ത്യന്‍ ടീമാണ്' ഫൈനലില്‍ പാകിസ്താനോട് തോറ്റത്. ബാക്കിയുള്ള ഇന്ത്യയില്‍ നിന്നു പോയ താരങ്ങള്‍ മറ്റു ടീമുകള്‍ക്ക് വേണ്ടി കളിക്കാനിറങ്ങുകയും ചെയ്തു. ഇതിനായി ഏത് രാജ്യത്തെ ടീമുകളിലും നാല് ഇന്ത്യക്കാരെ ഉള്‍പ്പെടുത്താമെന്ന് ടൂര്‍ണ്ണമെന്റ് നിയമം കളി നടത്തിപ്പുകാര്‍ ഭേദഗതി ചെയ്യുകയും ചെയ്തിരുന്നു.