LiveTV

Live

Sports

ഒഫീഷ്യലുകള്‍ അറിയാതെ ഇന്ത്യന്‍ കബഡി ടീം പാകിസ്താനില്‍!

പാകിസ്താനില്‍ നടക്കുന്ന കബഡി ലോകകപ്പില്‍ ഒന്നാമതെത്തുന്ന ടീമിന് ഒരു കോടി രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 75 ലക്ഷവുമാണ് സമ്മാനത്തുക...

ഒഫീഷ്യലുകള്‍ അറിയാതെ ഇന്ത്യന്‍ കബഡി ടീം പാകിസ്താനില്‍!

കബഡി ടൂര്‍ണമെന്റിനായി ഇന്ത്യന്‍ താരങ്ങള്‍ പാക്കിസ്ഥാനിലേക്ക് സ്വന്തം നിലക്ക് പോയത് വിവാദമാകുന്നു. കേന്ദ്ര വിദേശകാര്യ, കായിക മന്ത്രാലയങ്ങളുടെ അനുമതിയില്ലാതെ താരങ്ങള്‍ പാക്കിസ്ഥാനിലേക്കു പോയത് വിവാദമായതിന് പിന്നാലെ താരങ്ങള്‍ സ്വന്തം നിലക്കാണ് പോയതെന്ന് പാകിസ്താനിലെത്തിയ ഇന്ത്യന്‍ സംഘത്തിലെ പരിശീലകന്‍ ഹര്‍പ്രീത് സിംങ് ബാബ വ്യക്തമാക്കി. സമാനമായ രീതിയില്‍ മറ്റു രാജ്യങ്ങളിലേക്കും പോയിട്ടുണ്ടെന്നാണ് പരിശീലകന്റെ വാദം.

ഫെബ്രുവരി ആറിനും ഏഴിനുമായാണ് അറുപതോളം കബഡി താരങ്ങള്‍ അട്ടാരി അതിര്‍ത്തി വഴി പാകിസ്താനിലേക്ക് പോയത്. ഇത്രയേറെ പേര്‍ക്ക് എങ്ങനെ പാക് വിസ ലഭിച്ചെന്നും ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം അന്വേഷിക്കുന്നുണ്ട്.

അതേസമയം കായിക രംഗത്ത് പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ യാതൊരു ബന്ധവുമില്ലാത്തതിനാല്‍ കബഡി താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പാകിസ്താനില്‍ നടക്കുന്ന കബഡി ലോകകപ്പില്‍ ഒരു കോടി രൂപയാണ് വിജയികള്‍ക്കുള്ള സമ്മാനതുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 75 ലക്ഷവും കിട്ടും.

ഫെബ്രുവരി ആറിനും ഏഴിനുമായാണ് അറുപതോളം കബഡി താരങ്ങള്‍ അട്ടാരി അതിര്‍ത്തി വഴി പാകിസ്താനിലേക്ക് പോയത്. ഭൂരിഭാഗവും പഞ്ചാബില്‍ നിന്നുള്ള കളിക്കാരാണ് സംഘത്തിലുള്ളത്. അതേസമയം തങ്ങളുടെ അനുമതി താരങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പഞ്ചാബ് കബഡി അസോസിയേഷനും വ്യക്തമാക്കി. ഇത്രയേറെ പേര്‍ക്ക് എങ്ങനെ പാക് വിസ ലഭിച്ചെന്നും ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം അന്വേഷിക്കുന്നുണ്ട്. വിഷയത്തില്‍ കായികമന്ത്രാലയം അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒഫീഷ്യലുകള്‍ അറിയാതെ ഇന്ത്യന്‍ കബഡി ടീം പാകിസ്താനില്‍!

അതേസമയം, ലോകകപ്പെന്ന പേരില്‍ പാക്കിസ്ഥാന്‍ കബഡി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിന് അംഗീകാരമില്ലെന്നു രാജ്യാന്തര കബഡി അസോസിയേഷനും വ്യക്തമാക്കി. ഫെബ്രുവരി എട്ട് മുതല്‍ 16 വരെയാണ് ടൂര്‍ണ്ണമെന്റ്.

ഇന്ത്യയില്‍നിന്നു പോയ താരങ്ങളെ വെച്ച് കളിക്കാനിറങ്ങി ഇന്ത്യന്‍ ടീം ടൂര്‍ണ്ണമെന്റിന്റെ സെമിയിലെത്തിയിട്ടുണ്ട്. ബാക്കിയുള്ള താരങ്ങള്‍ മറ്റു ടീമുകള്‍ക്ക് വേണ്ടി കളിക്കാനിറങ്ങുകയും ചെയ്തു. ഇതിനായി ഏത് രാജ്യത്തെ ടീമുകളിലും നാല് ഇന്ത്യക്കാരെ ഉള്‍പ്പെടുത്താമെന്ന് ടൂര്‍ണ്ണമെന്റ് നിയമം കളി നടത്തിപ്പുകാര്‍ ഭേദഗതി ചെയ്യുകയും ചെയ്തു. ഇന്ത്യക്ക് പുറമേ പാകിസ്താന്‍, ഇറാന്‍, ആസ്ട്രേലിയ എന്നീ ടീമുകളാണ് സെമി ഫൈനലിലെത്തിയിരിക്കുന്നത്.