LiveTV

Live

Sports

ഐ.പി.എല്ലിന് മുന്നോടിയായി ഡിസ്‌നി പ്ലസ് ഇന്ത്യയിലേക്ക്

മാര്‍ച്ച് 29 മുതല്‍ ഹോട്ട്സ്റ്റാര്‍ വഴിയാകും ഡിസ്‌നി പ്ലസ് ഇന്ത്യയില്‍ അവതരിപ്പിക്കുക. ഹാട്ട്‌സ്റ്റാറിന്റെ പേര് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ എന്നാക്കി മാറ്റുകയും ചെയ്യും...

ഐ.പി.എല്ലിന് മുന്നോടിയായി ഡിസ്‌നി പ്ലസ് ഇന്ത്യയിലേക്ക്

ഐ.പി.എല്‍ 2020 സീസണിന് മുന്നോടിയായി ഡിസ്‌നിയുടെ സ്ട്രീമിംഗ് സേവനമായ ഡിസ്‌നി പ്ലസ് ഇന്ത്യയിലെത്തും. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സ്ട്രീമിംഗ് സേവനങ്ങളിലൊന്നായ ഡിസ്‌നിയുടെ ഉടമസ്ഥതയിലുള്ള ഹോട്ട്സ്റ്റാറിലേക്ക് ഡിസ്‌നി പ്ലസ് കാറ്റലോഗ് ചേര്‍ക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സ്, ഡിസ്‌നി പിക്‌സാര്‍, നാഷണല്‍ ജിയോഗ്രാഫിക്, ഹിറ്റ് ഫ്രാഞ്ചൈസി സ്റ്റാര്‍ വാര്‍സ് എന്നിവയില്‍ നിന്നുള്ള കാറ്റലോഗ് ഉള്‍പ്പെടെ മാര്‍ച്ച് 29 ന് ഹോട്ട്സ്റ്റാര്‍ ഡിസ്‌നി പ്ലസിന്റെ മുഴുവന്‍ കാറ്റലോഗും ഇന്ത്യയിലേക്ക് കൊണ്ടുവരും. ഹോട്ട്‌സ്റ്റാറിന്റെ പേര് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ എന്നാക്കി മാറ്റുമെന്നും ഡിസ്‌നി സി.ഇ.ഒ റോബര്‍ട്ട് ഇഗാര്‍ അറിയിച്ചു.

ഐ.പി.എല്‍ മാര്‍ച്ച് 29 മുതല്‍
Also Read

ഐ.പി.എല്‍ മാര്‍ച്ച് 29 മുതല്‍

2017ല്‍ ഫോക്‌സ് സ്റ്റുഡിയോ ഏറ്റെടുത്തപ്പോഴാണ് സ്റ്റാര്‍ ഇന്ത്യ ഗ്രൂപ്പും ഹോട്ട് സ്റ്റാറും ഡിസ്‌നിക്ക് കീഴിലായത്. ഐ.പി.എലിന്റെ ഔദ്യോഗിക സംപ്രേക്ഷണാവകാശം സ്റ്റാര്‍ ഗ്രൂപ്പിനാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും കാഴ്ച്ചക്കാരുള്ള സമയം മുതലെടുക്കുകയെന്ന ലക്ഷ്യത്തില്‍ കൂടിയാണ് ഡിസ്‌നിയുടെ വരവ്.

ഐ.പി.എല്‍ ലേലം: കോടിപതികളായി ഓസീസ് താരങ്ങള്‍
Also Read

ഐ.പി.എല്‍ ലേലം: കോടിപതികളായി ഓസീസ് താരങ്ങള്‍

മാര്‍വല്‍ സ്റ്റുഡിയോയില്‍ നിന്നുള്ള വരാനിരിക്കുന്ന സീരീസ് ദി ഫാല്‍ക്കണ്‍ ആന്‍ഡ് വിന്റര്‍ സോള്‍ജിയര്‍, വാണ്ടവിഷന്‍, ലോകി എന്നിവ ഈ വര്‍ഷം അവസാനം ഡിസ്‌നിയില്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇത് ഇന്ത്യയിലെ ഹോട്ട്സ്റ്റാറിലും ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചത്. ഇന്ത്യക്ക് പുറമേ ബ്രിട്ടന്‍, അയര്‍ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍, ആസ്ട്രിയ, സ്വിറ്റ്‌സര്‍ലണ്ട് എന്നിവിടങ്ങളില്‍ മാര്‍ച്ച് 24ന് ഡിസ്‌നി പ്ലസ് അവതരിപ്പിക്കും.