LiveTV

Live

Sports

ലോകറാലി ചാമ്പ്യന്റെ കാര്‍ മലമുകളില്‍ നിന്നും താഴേക്ക് പതിച്ചു

മഞ്ഞില്‍ തെന്നി റോഡില്‍ നിന്നും മലയിടുക്കിലേക്ക് വീണ ഒട്ട് ടാനകും സഹ ഡ്രൈവറും അത്ഭുതകരമായി കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു...

ലോകറാലി ചാമ്പ്യന്റെ കാര്‍ മലമുകളില്‍ നിന്നും താഴേക്ക് പതിച്ചു

മലമുകളില്‍ നിന്നും താഴേക്ക് വീണ് വന്‍ അപകടത്തില്‍ പെട്ട ലോക കാര്‍ റാലി ചാമ്പ്യന്‍ ഒട്ട് ടാനകും സഹ ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു. മോണ്ടെ കാര്‍ലോ റാലിക്കിടെയാണ് എസ്‌തോണിയന്‍ ഡ്രൈവര്‍മാരുടെ സംഘം അപകടത്തില്‍ പെട്ടത്. ലോക റാലി ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള മോണ്ടെ കാര്‍ലോ റാലിയിലെ രണ്ടാം ദിവസത്തിലായിരുന്നു അപകടം.

ലോകറാലി ചാമ്പ്യന്റെ കാര്‍ മലമുകളില്‍ നിന്നും താഴേക്ക് പതിച്ചു

അപകടത്തിന്റെ ദൃശ്യങ്ങള്‍ പിന്നീട് ഒട്ട് ടാനക് തന്നെയാണ് ട്വീറ്റ് ചെയ്തത്. മഞ്ഞില്‍ തെന്നി നിയന്ത്രണം നഷ്ടമായ ടാനകിന്റെ കാര്‍ വായുവില്‍ മറിഞ്ഞ് മരങ്ങള്‍ക്കിടയിലൂടെ താഴേക്ക്‌പോകുന്നതാണ് വീഡിയോയിലുള്ളത്. ടാനക് പങ്കുവെച്ച വീഡിയോ 4.7 ലക്ഷത്തിലേറെ തവണയാണ് ഈ ട്വീറ്റില്‍ മാത്രം കണ്ടത്.

മലമുകളില്‍ നിന്നും താഴേക്ക് പതിച്ചകാറില്‍ നിന്നും ആരുടേയും സഹായമില്ലാതെയാണ് ടാനകും സഹഡ്രൈവര്‍ മാര്‍ട്ടിനും പുറത്തേക്കിറങ്ങുന്നത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും പരിശോധനകള്‍ക്ക് വിധേയരാക്കുകയും ചെയ്തു.