LiveTV

Live

Sports

ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബെ ബ്രയാന്റ് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു 

ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബെ ബ്രയാന്റ് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന നാലു പേരും മരിച്ചു.

ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബെ ബ്രയാന്റ് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു 

അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബെ ബ്രയാന്റ് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന നാലു പേരും മരിച്ചു. ബ്രയാന്റും സംഘവും സഞ്ചരിച്ചിരുന്ന സികോര്‍സ്‌കൈ എസ്-76 എന്ന കോപ്ടര്‍ കലാബസ് ഹില്‍സില്‍ തീപിടിച്ചു പൊട്ടിത്തെറിക്കുകയായിരുന്നു. ബ്രയന്റും മറ്റ് നാലുപേരും സ‍ഞ്ചരിച്ച സ്വകാര്യ ഹെലികേപ്റ്ററാണ് കാലിഫോര്‍ണിയക്കടുത്ത് തകര്‍ന്നു വീണത്. അഞ്ച് തവണ എന്‍.ബി.എ ചാമ്പ്യനായ ബ്രയാന്റ് അമേരിക്കന്‍ ബാസ്കറ്റ് ബോള്‍ ക്ലബ് ആയ ലോസ് ഏഞ്ചല്‍സിന്‍റെ പ്രമുഖ കളിക്കാരനായിരുന്നു. 18 തവണ ഓള്‍സ്റ്റാര്‍ പുരസ്കാരം നേടിയ താരം കൂടിയാണ് ബ്രയന്റ്. ബാസ്കറ്റ് ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായാണ് കോബ് ബ്രയന്റിനെ ലോകം വിലയിരുത്തുന്നത്.

മൂടല്‍ മഞ്ഞ് കാരണം നാവിഗേഷന്‍ സിസ്റ്റം തെറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കന്‍ സമയം രാവിലെ പത്ത് മണിയോടെയാണ് സംഭവം. താരത്തിന്‍റെ മകളും ഒപ്പമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ പ്രൊഫഷണല്‍ ബാസ്‌ക്കറ്റബോള്‍ ലീഗായ എന്‍.ബി.എയിലെ ടീം ലോസ് ഏഞ്ചല്‍സ് ലേക്കേഴ്‌സിലാണ് കോബെ 20 വര്‍ഷവും കളിച്ചത്.

ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബെ ബ്രയാന്റ് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു