LiveTV

Live

Sports

രഞ്ജി ട്രോഫിയില്‍ കേരളത്തിന് ദയനീയ തോൽവി

15.2 ഓവറിൽ 48 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത ശുഭം ശർമയാണ് കേരളത്തെ രണ്ടാം ഇന്നിംഗ്സിലും തകർത്തത്

രഞ്ജി ട്രോഫിയില്‍ കേരളത്തിന് ദയനീയ തോൽവി

രഞ്ജി ട്രോഫി ക്രിക്കറ്റിൽ രാജസ്ഥാനെതിരായ നിർണായക മൽസരത്തിൽ സ്വന്തം തട്ടകത്തില്‍ കേരളത്തിനു ദയനീയ തോൽവി. ഒന്നര ദിവസം മാത്രം നീണ്ടുനിന്ന മത്സരത്തിൽ ഇന്നിങ്സിനും 96 റൺസിനുമാണ് കേരളം രാജസ്ഥാനോടു കീഴടങ്ങിയത്. 178 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ കേരളത്തിന് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 82 റൺസ് മാത്രം. രോഹൻ എസ്. കുന്നുമ്മൽ പരുക്കേറ്റ മടങ്ങിയതോടെ കേരളത്തിന് പതിനൊന്നാമനുണ്ടായിരുന്നില്ല. 15.2 ഓവറിൽ 48 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത ശുഭം ശർമയാണ് കേരളത്തെ രണ്ടാം ഇന്നിംഗ്സിലും തകർത്തത്. രണ്ട് ഇന്നിങ്സിലുമായി ശർമ 11 വിക്കറ്റ് പോക്കറ്റിലാക്കി.

നാ​ല് ബാ​റ്റ്സ്മാ​ൻ​മാ​രാ​ണ് കേ​ര​ള​ത്തി​ന്‍റെ നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ന്ന​ത്. 18 റ​ണ്‍​സ് നേ​ടി​യ സ​ച്ചി​ൻ ബേ​ബി​യാ​ണ് ടോ​പ്പ് സ്കോ​റ​ർ. ര​ണ്ടി​ന്നിം​ഗ്സി​ലു​മാ​യി 75 ഓ​വ​ർ മാ​ത്ര​മാ​ണ് കേ​ര​ളം ബാ​റ്റ് ചെ​യ്ത​ത്. മ​ത്സ​രം ര​ണ്ടാം ദി​വ​സം പ​കു​തി​യോ​ടെ അ​വ​സാ​നി​ക്കു​ക​യും ചെ​യ്തു. നേ​ര​ത്തെ രാ​ജ​സ്ഥാ​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 268 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. യാ​ഷ് കോ​താ​രി (92), രാ​ജേ​ഷ് ബി​ഷ്ണോ​യി (67) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് രാ​ജ​സ്ഥാ​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. 36 റ​ണ്‍​സു​മാ​യി അ​ർ​ജി​ത് ഗു​പ്ത പു​റ​ത്താ​കാ​തെ നി​ന്നു. കേ​ര​ള​ത്തി​ന് വേ​ണ്ടി ജ​ല​ജ് സ​ക്സേ​ന ഏ​ഴ് വി​ക്ക​റ്റ് വീ​ഴ്ത്തി.

സ്കോർ: കേരളം – 90 & 82/9, രാജസ്ഥാൻ – 268