LiveTV

Live

Sports

ഹക്കുവിന് ചുവപ്പ് കാര്‍ഡ്; കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

50-ാം മിനിറ്റില്‍ അബ്ദുള്‍ ഹക്കു ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് കേരളം കളിച്ചത്

ഹക്കുവിന് ചുവപ്പ് കാര്‍ഡ്; കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

ഐ.എസ്.എല്ലില്‍ ജംഷേദ്പുര്‍ എഫ്.സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. 50-ാം മിനിറ്റില്‍ അബ്ദുള്‍ ഹക്കു ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് കേരളം കളിച്ചത്. തോല്‍വിയോടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേഓഫ് സാധ്യതകള്‍ മങ്ങി.

രണ്ടു തവണ ലീഡ് നേടിയ ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. നോ അകോസ്റ്റ (39), സെർജിയോ കാസ്റ്റെൽ (75 പെനൽറ്റി) എന്നിവരുടെ ഗോളുകളും ബ്ലാസ്റ്റേഴ്സ് താരം ബെർത്തലോമ്യു ഓഗ്ബെച്ചെയുടെ സെൽഫ് ഗോളുമാണ് (86) ജംഷഡ്പൂരിന് തുണയായത്.

ബ്ലാസ്റ്റേഴ്സിനായി റാഫേൽ മെസ്സി ബോളി (11), ഓഗ്ബെച്ചെ (56) എന്നിവർ ലക്ഷ്യം കണ്ടു. അഞ്ചാം തോൽവി വഴങ്ങിയതോടെ പോയിന്റു പട്ടികയിൽ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ. അതേസമയം 12 കളികളിൽനിന്ന് നാലു ജയവുമായി ജംഷഡ്പൂർ ആറാം സ്ഥാനത്തേക്ക് ഉയർന്നു. 25ന് ഗോവയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.